രോഹിത്തിനെ പിന്തള്ളി, ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോലി

Published : Jan 14, 2026, 02:31 PM IST
Virat Kohli

Synopsis

ന്യൂസിലന്‍ഡിനെതിരായ മികച്ച പ്രകടനത്തോടെ വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു കോലി. ഈ പ്രകടനം തന്നെയാണ് കോലിയെ ഒന്നാമതെച്ചത്. കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ്.

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത് ഇത് 11-ാം തവണയാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നിങ്ങനെ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു. ഒക്ടോബറില്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു കോലി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി അമ്പത് റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, അഞ്ച് മത്സരങ്ങളില്‍ നിന്ന് 469 റണ്‍സ് നേടിയിട്ടുണ്ട്.

രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. 785 റേറ്റിംഗുമാണ് കോലിക്കുള്ളത്. 775 റേറ്റാണ് രോഹിത്. 2013 ഒക്ടോബറിലാണ് കോലി ആദ്യമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ ആകെ 825 ദിവസം ഒന്നാം സ്ഥാനത്ത് തുടരുന്നു. കൂടുതല്‍ ദിവസം ഒന്നാം റാങ്കിലിരിക്കുന്ന ഇന്ത്യന്‍ താരമാണ് കോലി. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ നിലവില്‍ അദ്ദേഹം പത്താം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് ഒന്നാമത്.

അതേസമയം ഡാരില്‍ മിച്ചലിനെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത് ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ്. വരും ദിവസങ്ങളില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കൂടുതല്‍ ശക്തമാകും. ഇന്ത്യന്‍ താരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാമതുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി. അതേസമയം പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ 15-ാം സ്ഥാനത്തെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഏകദിനത്തില്‍ രോഹിത്തിന് ഒരുപടി മുന്നിലാണ് കോലി'; കാരണം വ്യക്തമാക്കി മുഹമ്മദ് കൈഫ്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ടീമില്‍ ഒരു മാറ്റം