വിരാട് കോലിയുടെ ബ്രാന്‍ഡഡ് ഷൂ ഉയര്‍ത്തിക്കാട്ടിയ ആരാധകന്‍; ചിരിപടര്‍ത്തി താരത്തിന്റെ പ്രതികരണം -വീഡിയോ

Published : Oct 04, 2026, 09:22 PM IST
Virat Kohli

Synopsis

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഗാലറിയിലുണ്ടായിരുന്ന ആരാധകൻ സ്വന്തം 'One8' ഷൂ ഊരി കാണിച്ചപ്പോഴുള്ള വിരാട് കോലിയുടെ പ്രതികരണം വൈറലാകുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും 2-1ന് പരമ്പര സ്വന്തമാക്കി.

ന്യൂ ഛണ്ഡീഗഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടയില്‍ ആരാധകന്റെ വിചിത്ര പ്രവൃത്തിയില്‍ ചിരിപടര്‍ത്തി വിരാട് കോലിയുടെ പ്രതികരണം. മത്സരത്തിനിടയില്‍ ഡൗഗൗട്ടിന് സമീപം ഇരിക്കുകയായിരുന്ന കോലിയെ കാണികള്‍ പേരെടുത്ത് വിളിച്ചുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ഗാലറിയിലുണ്ടായിരുന്ന ഒരു ആരാധകന്‍ കോലിയുടെ സ്വന്തം 'One8' ബ്രാന്‍ഡില്‍ പെട്ട ഷൂ ഊരിപ്പിടിച്ച് താരത്തെ കാണിക്കുകയായിരുന്നു. ഈ കൗതുകകരമായ കാഴ്ച കണ്ട് പുഞ്ചിരിയോടെ ആരാധകരെ നോക്കുന്ന കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി, മൂന്നാം മത്സരത്തില്‍ ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. കോലി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ആരാധകരുമായുള്ള രസകരമായ സന്ദര്‍ഭം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (129) കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 351 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപിന്റെ തകര്‍പ്പന്‍ പുറത്താകാത്ത സെഞ്ചുറിയുടെ (162) മികവില്‍ 10 പന്തുകള്‍ ബാക്കിനില്‍ക്കെ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 2-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിന് ശേഷം സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, മഞ്ഞുവീഴ്ചയും അവസാന ഓവറുകളിലെ പിഴവുകളുമാണ് ടീമിന് തിരിച്ചടിയായതെന്ന് വ്യക്തമാക്കി. എങ്കിലും ലോകകപ്പിന് മുന്നേ ടീമിന്റെ പല ലക്ഷ്യങ്ങളും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കഠിനാധ്വാനത്തിന്റെ ഫലം': ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വര്‍ണ നേട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍
'അതെല്ലാം വ്യാജമാണ്'; പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആകുമെന്ന വാര്‍ത്തകള്‍ തള്ളി ഷുഹൈബ് അക്തര്‍