
ബെംഗളൂരു: കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറുടെ പേരുമായി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സും ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണുമെല്ലാം കോലിയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും ഇവരാരുമല്ല തനിക്ക് വെല്ലുവിളിയായ ബൗളറെന്ന് കോലി പറഞ്ഞു. അത് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണെന്നും കോലി വ്യക്തമാക്കി.
അക്കാര്യത്തില്‍ ഒരു സംശയവുമില്ല, ജസ്പ്രീത് ബുമ്രയാണ് ലോകത്തില്‍ മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളര്‍. ഐപിഎല്ലില്‍ ബുമ്ര എന്നെ പലപ്പോഴും പുറത്താക്കിയിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ബുമ്രക്കെതിരെ തിളങ്ങാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മിലുള്ള പോരാട്ടം എല്ലായ്പ്പോഴും ആസ്വദിക്കുന്നു.നെറ്റ്സില്‍ ഒരുമിച്ച് പരിശീലനം നടത്തുമ്പോള്‍ പോലും ബുമ്രയും ഞാനും തമ്മില്‍ യഥാര്‍ത്ഥ മത്സരത്തിലെന്നതുപോലെ തന്നെയാണ് കളിക്കാറുള്ളത്.
ചാമ്പ്യൻസ് ട്രോഫി:നാട്ടില്‍ കളിച്ചത് ഒരേയൊരു മത്സരം, പാക് ക്രിക്കറ്റ് ബോർഡിന് നഷ്ടം 869 കോടി രൂപ
അവനെറിയുന്ന എല്ലാ പന്തും ബൗണ്ടറി കടത്താന്‍ ഞാന്‍ ശ്രമിക്കും. എറിയുന്ന ഓരോ പന്തിലും എന്നെ പുറത്താക്കാന്‍ അവനും നോക്കും. മത്സരത്തിലെ അതേ തീവ്രതയോടെയാണ് ഞങ്ങള്‍ നെറ്റ്സില്‍ പോലും പരസ്പരം കളിക്കാറുള്ളത്. അവനെതിരെ നെറ്റ്സില്‍ നിരന്തരം കളിക്കുന്ന ഒരാളെന്നനിലയില്‍ പറയാം, ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും അതേസമയം വെല്ലുവിളിയാവുന്നതും അവനെ നേരിടുക എന്നതാണെന്നും കോലി ആര്‍സിബി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
നൂറാം ടെസ്റ്റ് കളിച്ച് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ..., വെളിപ്പെടുത്തി അശ്വിന്‍
2013 ഏപ്രില്‍ നാലിനാണ് ജസ്പ്രീത് ബുമ്ര ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആയിരുന്നു ബുമ്രയുടെ അരങ്ങേറ്റ മത്സരം. നാലോവറില്‍ 32 റണ്‍സ് വഴങ്ങിയ ബുമ്ര മൂന്ന് വിക്കറ്റ് എടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ആ മത്സരത്തില്‍ വിരാട് കോലിക്കെതിരെ ബുമ്ര എറിഞ്ഞ ആദ്യരണ്ട് പന്തുകളും കോലി ബൗണ്ടറി കടത്തി. നാലാം പന്തില്‍ കോലി വീണ്ടും ബൗണ്ടറി നേടിയെങ്കിലും അഞ്ചാം പന്തില്‍ ബുമ്ര കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി പ്രതികാരം തീര്‍ത്തിരുന്നു. കരിയറില്‍ 133 ഐപിഎല്‍ മത്സരങ്ങളില്‍ 165 വിക്കറ്റ് നേടിയിട്ടുള്ള ബുമ്രക്ക് പരിക്കുമൂലം ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക