ഏഷ്യാ കപ്പ്: വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിംഗ് സ്ഥാനം ചലിക്കും?

Published : Aug 05, 2023, 03:36 PM ISTUpdated : Aug 05, 2023, 03:39 PM IST
ഏഷ്യാ കപ്പ്: വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിംഗ് സ്ഥാനം ചലിക്കും?

Synopsis

രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് നിലവില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍

മുംബൈ: ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്ലേയിംഗ് ഇലവന്‍ തെര‍ഞ്ഞെടുപ്പ് തലവേദനയാവും എന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ സ്ഥാനത്ത് യുവതാരം ഇഷാന്‍ കിഷന്‍ ഫോം കണ്ടെത്തിയതോടെ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇഷാനെ ഓപ്പണറായി ടീം മാനേജ്‌മെന്‍റ് പരിഗണിച്ചേക്കും. രോഹിത്- ഇഷാന്‍ വലംകൈ- ഇടംകൈ ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിന് ഗുണകരമായേക്കും എന്നതിനാല്‍ ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ബാറ്റിംഗ് സ്ഥാനത്തില്‍ ചലനം വന്നേക്കും. 

ഗില്‍ താഴേക്ക്? 

രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് നിലവില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍. എന്നാല്‍ ഇഷാന്‍ കിഷന്‍ കൂടി ഓപ്പണര്‍ സ്ഥാനത്ത് ഫോമിലെത്തിയതോടെ ശുഭ്‌മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ട സാഹചര്യമാണ് വരുന്നത്. അങ്ങനെയെങ്കില്‍ എറെക്കാലമായി മൂന്നാം നമ്പര്‍ ബാറ്ററായ വിരാട് കോലി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടിവരും. പരിക്ക് മാറി എത്തിയാല്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യേണ്ട സ്ഥാനമാണ് നാലാം നമ്പര്‍. നാലാം നമ്പറില്‍ കാലുറപ്പിച്ചിരിക്കേയാണ് ശ്രേയസിനെ പരിക്ക് പിടികൂടിയത്. പരിക്ക് മാറിയെത്താനുള്ള മറ്റൊരു താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലാണ് അഞ്ചാം നമ്പറിലെ സ്ഥിര താരം. അഞ്ചാമനായിറങ്ങി ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡ് രാഹുലിനുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട് എങ്കിലും ശ്രേയസ് അയ്യര്‍ ടൂര്‍ണമെന്‍റ് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. 

കോലി മൂന്നാം നമ്പര്‍ മാസ്റ്റര്‍

ഏഷ്യാ കപ്പില്‍ ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് വന്നാല്‍ വിരാട് കോലിക്ക് തന്‍റെ സ്ഥാനം ഒഴിവാതെ വഴിയുണ്ടാവില്ല. ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയോളം മികച്ച മറ്റൊരു ബാറ്ററില്ല. കോലി നേടിയ 12898 ഏകദിന റണ്‍സില്‍ 10777 ഉം മൂന്നാം നമ്പറിലാണ് പിറന്നത്. 46 ഏകദിന സെഞ്ചുറികളില്‍ 39 ഉം കോലി അടിച്ചുകൂട്ടിയത് മൂന്നാം നമ്പറില്‍ ബാറ്റേന്തിയാണ്. അതേസമയം ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിംഗ് സ്ഥാനം പൊളിക്കുന്നത് ഫലം ചെയ്യുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിവരും. 

Read more: മനസ് ശാന്തമാക്കി തുടങ്ങാം; ഏഷ്യാ കപ്പിന് മുമ്പ് രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ക്ക് മതിയായ വിശ്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി