VVS Laxman | ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ദ്രാവിഡ്-ലക്ഷ്‌മണ്‍ യുഗം; വിവിഎസ് ലക്ഷ്‌മണ്‍ എന്‍സിഎ തലവനാകും

By Web TeamFirst Published Nov 14, 2021, 3:13 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ്-വിവിഎസ് ലക്ഷ്‌മണ്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു. ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെ എന്‍സിഎ തലവന്‍ സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്‌മണ്‍. 

ദുബായ്: ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി(National Cricket Academy) തലവന്‍ സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ(Rahul Dravid) പകരക്കാരനായി ഇന്ത്യന്‍ മുന്‍ ബാറ്റര്‍ വിവിഎസ് ലക്ഷ്‌മണ്‍(VVS Laxman) ചുമതലയേല്‍ക്കും. ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ്(Sourav Ganguly) ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേല്‍ക്കാമെന്ന് സമ്മതിച്ചതോടെയാണ് എന്‍സിഎയില്‍(NCA) ഒഴിവ് വന്നത്. 

'വിവിഎസ് അല്ലാതെ മറ്റാര്'

'എന്‍സിഎ തലവനായി വിവിഎസ് ലക്ഷ്‌മണ്‍ വരണമെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ആഗ്രഹം. എന്നാല്‍ അന്തിമ തീരുമാനം വിവിഎസിന്‍റേതാണ്. തലവന്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നയാളാണ് ലക്ഷ്‌മണ്‍. ഇന്ത്യന്‍ ടീമിന്‍റെ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി അദേഹത്തിനുള്ള പ്രത്യേക സൗഹൃദം മറക്കാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന കൃത്യമായ ജോഡിയാണ് ഇരുവരും. പുതിയ തലമുറ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മുന്‍താരങ്ങള്‍ വരുന്നത് വിലമതിക്കാനാവാത്തതാണ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു. 

വലിയ അംഗീകാരമെന്ന് ദ്രാവിഡ്

'ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിക്കുന്നത് വലിയ അംഗീകാരമാണ്. രവി ശാസ്‌ത്രിക്ക് കീഴില്‍ ടീം മികച്ച പ്രകടനം കാഴ്‌‌ചവെച്ചു. അത് തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്നാണ് വിശ്വാസം. നിലവിലെ ടീമിലുള്ള മിക്ക താരങ്ങളുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലോ, അണ്ടര്‍ 19 തലത്തിലോ, എ ടീമിലോ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിഭ മിനുക്കിയെടുക്കാന്‍ ഉത്സാഹമുള്ള താരങ്ങളാണ് എല്ലാവരും' എന്നും ദ്രാവിഡ് നേരത്തെ പ്രതികരിച്ചിരുന്നു. 

T20 World Cup | ഓസീസോ കിവീസോ, ആര് കിരീടമുയര്‍ത്തും; പ്രവചിച്ച് സൗരവ് ഗാംഗുലി

ടി20 ലോകകപ്പോടെയാണ് രവി ശാസ്ത്രി നേതൃത്വം നല്‍കിയിരുന്ന പരിശീലക സംഘം സ്ഥാനമൊഴിഞ്ഞത്. ഇതോടെയാണ് പകരക്കാരനായി മുന്‍ നായകന്‍ കൂടിയായ ദ്രാവിഡിനെ ആര്‍ പി സിംഗ്, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. ടി20 ലോകകപ്പിന് പിന്നാലെ ഈ മാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ടീം ഇന്ത്യ കളിക്കേണ്ടത്. 

T20 World Cup| ദുബായില്‍ ടോസ് നിര്‍ണായകം; ഓസീസ്- കിവീസ് ഫൈനലിന് മുമ്പുള്ള കണക്കുകള്‍ ഇങ്ങനെ

click me!