കൊവിഡ് ബാധ ആസൂത്രിതമായിരുന്നോ; ചോദ്യവുമായി ഹര്‍ഭജനും

Published : Mar 28, 2020, 11:57 AM ISTUpdated : Mar 28, 2020, 11:58 AM IST
കൊവിഡ് ബാധ ആസൂത്രിതമായിരുന്നോ; ചോദ്യവുമായി ഹര്‍ഭജനും

Synopsis

നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകുന്ന കൊറിയൻ വെബ്സീരിസിന്റെ സീസണ്‍ ഒന്നിലെ പത്താമത്തെ എപ്പിസോഡില്‍ ഒരു വനിതാ ഡോക്ടര്‍ തന്റെ രോഗിയോട് പറയുന്നത് നിങ്ങള്‍ കൊറോണ വൈറസ് ബാധിതനാണെന്നാണ്. വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ അഞ്ച് മിനിറ്റിനകം ശ്വാസകോശത്തെ നേരിട്ടാക്രമിക്കുന്ന രീതിയില്‍ നിര്‍മിച്ചെടുത്തവയാണ് ഈ വൈറസുകളെന്നും ഡോക്ടര്‍ പറയുന്നുണ്ട്. 

മുംബൈ: കൊവിഡ് 19 വൈറസ് ബാധയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഇത്തരമൊരു വൈറസ് ബാധയെക്കുറിച്ച് വന്ന പ്രവചനങ്ങളും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കൊറോണയുടെ വരവിനെക്കുറിച്ച്  പ്രതിപാദിക്കുന്ന കൊറിയന്‍ വെബ് സീരീസായ ‘മൈ സീക്രട്ട് ടെരിയൂസ്’ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. 

നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകുന്ന കൊറിയൻ വെബ്സീരിസിന്റെ സീസണ്‍ ഒന്നിലെ പത്താമത്തെ എപ്പിസോഡില്‍ ഒരു വനിതാ ഡോക്ടര്‍ തന്റെ രോഗിയോട് പറയുന്നത് നിങ്ങള്‍ കൊറോണ വൈറസ് ബാധിതനാണെന്നാണ്. വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ അഞ്ച് മിനിറ്റിനകം ശ്വാസകോശത്തെ നേരിട്ടാക്രമിക്കുന്ന രീതിയില്‍ നിര്‍മിച്ചെടുത്തവയാണ് ഈ വൈറസുകളെന്നും ഡോക്ടര്‍ പറയുന്നുണ്ട്. ഈ വൈറസിനെ ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്നും ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നുണ്ട്. വെബ് സീരീസിന്റെ  പ്രസക്ത ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ഭജന്‍ സിംഗും ചോദിക്കുന്നത്, അപ്പോള്‍ എല്ലാം ആസൂത്രിതമായിരുന്നോ എന്നാണ്.

അപ്പോള്‍ ഇതെല്ലാം ആസൂത്രിതമായിരുന്നോ? എന്നാണ്, ഇത് രസകരമായി തോന്നുന്നുവെന്നും, നിങ്ങൾ വീട്ടിലാണെങ്കിൽ ഇപ്പോൾ തന്നെ നെറ്റ്ഫ്ലീക്സിൽ കയറി;‘മൈ സീക്രട്ട് ടെരിയൂസ് എന്ന് ടൈപ്പ് ചെയ്ത് സീസൺ ഒന്നിലെ 10-ാം എപ്പിസോഡിലേക്ക് പോകൂ. കൃത്യമായി പറഞ്ഞാൽ ആ എപ്പിസോഡിന്റെ 53-ാം സെക്കൻഡ് മുതൽ കാണൂ (ഈ സീസൺ 2018ൽ പുറത്തിറങ്ങിയതാണ്. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് 2020ലും). ഇത് ഞെട്ടിക്കുന്നു. എല്ലാം ആസൂത്രിതമായിരുന്നോ? എന്നാണ് ഹര്‍ഭജന്‍ ചോദിക്കുന്നത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ