'നീ ഒന്നൊന്നര മുതലാണ് ട്ടോ', ബുമ്രയുടെ മരണയോര്‍ക്കറിന് ഫിഞ്ചിന്‍റെ കൈയടി-വീഡിയോ

By Gopala krishnanFirst Published Sep 24, 2022, 9:26 AM IST
Highlights

ഓവറിലെ അവസാന പന്തില്‍ ആരോണ്‍ ഫിഞ്ചിന്‍റെ അടിതെറ്റിച്ച മരണയോര്‍ക്കറില്‍ ഫിഞ്ചിന്‍റെ ലെഗ് സ്റ്റംപ് പറഞ്ഞു. അതുവരെ തകര്‍ത്തടിച്ച ഫിഞ്ചിന് ഒന്നും ചെയ്യാനായില്ല. ലോകത്തെ ഏതൊരു ബാറ്ററും പുറത്താവുന്ന പന്തായിരുന്നു അത്. ബുമ്രയുടെ യോര്‍ക്കറില്‍ വീണെങ്കിലും ആ പന്തിന് കൈയടിക്കാതിരിക്കാന്‍ ഫിഞ്ചിന് പോലും കഴിഞ്ഞില്ല.

 നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയത് മാത്രമല്ല ആരാധകരെ സന്തോഷിപ്പിക്കുന്നത്. രണ്ട് മാസത്തെ ഇടവേളക്കുശേഷം ജസ്പ്രീത് ബുമ്ര മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എന്നത് കൂടിയാണ്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ പന്തെറിഞ്ഞശേഷം ഇന്നലെ ഓസ്ട്രേലിയക്കെതിരെ ആണ് ബുമ്ര വീണ്ടും ഇന്ത്യക്കായി പന്തെറിഞ്ഞത്.

ഓപ്പണിംഗ് ഓവറുകളില്‍ ബുമ്രയെ പരീക്ഷിക്കാതിരുന്ന രോഹിത് ശര്‍മ അഞ്ചാം ഓവറിലാണ് ബുമ്രയെ ആദ്യമായി പന്തേല്‍പ്പിക്കുന്നത്. ബുമ്രയെ പന്തെറിയാന്‍ എത്തുമ്പോള്‍ ക്രീസില്‍ തകര്‍ത്തടിക്കുകയായിരുന്നു  ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. വൈഡോടെയാണ് ബുമ്ര തുടങ്ങിയത്. പിന്നീട് എറിഞ്ഞ ആദ്യ പന്ത് തന്നെ ഫിഞ്ച് ബുമ്രയെ ബൗണ്ടറി കടത്തി. പിന്നീടുള്ള പന്തുകളില്‍ സിംഗിളുകളും ഡബിളുകളുമായി മുന്നേറിയ ബുമ്ര ഓസീസിനെ വിറപ്പിക്കില്ലെന്ന് കരുതിയിരിക്കെയാണ് തന്‍റെ മാസ്റ്റര്‍ പീസ് പന്തുമായി ബുമ്ര ഫിഞ്ചിനെ വീഴ്ത്തിയത്.

Aaron Finch applauding pic.twitter.com/DHky72zm1T

— Aakash Srivastava (@Cursedbuoy)

ബാബറും റിസ്‌വാനും മങ്ങി, ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് വമ്പന്‍ തോല്‍വി, പരമ്പര നഷ്ടം

ഓവറിലെ അവസാന പന്തില്‍ ആരോണ്‍ ഫിഞ്ചിന്‍റെ അടിതെറ്റിച്ച മരണയോര്‍ക്കറില്‍ ഫിഞ്ചിന്‍റെ ലെഗ് സ്റ്റംപ് പറന്നു. അതുവരെ തകര്‍ത്തടിച്ച ഫിഞ്ചിന് ഒന്നും ചെയ്യാനായില്ല. ലോകത്തെ ഏതൊരു ബാറ്ററും പുറത്താവുന്ന പന്തായിരുന്നു അത്. ബുമ്രയുടെ യോര്‍ക്കറില്‍ വീണെങ്കിലും ആ പന്തിന് കൈയടിക്കാതിരിക്കാന്‍ ഫിഞ്ചിന് പോലും കഴിഞ്ഞില്ല.

പുറത്തായി മടങ്ങുമ്പോള്‍ ബുമ്രക്ക് കൈയടിച്ചാണ് ഫിഞ്ച് മടങ്ങിയത്. തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും തകര്‍ത്തടിക്കുകയായിരുന്ന ഫിഞ്ചിന്‍റെ(15 പന്തില്‍31) വിക്കറ്റെടുക്കാനായത് ഓസീസ് സ്കോറിംഗിനെ പിടിച്ചു നിര്‍ത്തി.

മത്സരത്തിലെ ഏഴാം ഓവറും ബുമ്രയാണ് എറിഞ്ഞത്. ആ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 12 റണ്‍സ് വഴങ്ങിയെങ്കിലും ബുമ്രയുടെ മറ്റൊരു യോര്‍ക്കര്‍ പ്രതിരോധിക്കാനാവാതെ സ്റ്റീവ് സ്മിത്ത് നിലതെറ്റി വീണിരുന്നു.

പട നയിച്ച് രോഹിത്, ഫിനിഷ് ചെയ്ത് കാര്‍ത്തിക്; ജീവന്‍മരണപ്പോരില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പം

click me!