ആനക്കറിയില്ലല്ലോ ആനയുടെ വലിപ്പം, ഗ്രീനിനെ അടിച്ച് ഗ്രൗണ്ടിന് പുറത്തിട്ട രാഹുലിന്‍റെ പടുകൂറ്റന്‍ സിക്സ് കാണാം

Published : Sep 25, 2023, 12:24 PM IST
ആനക്കറിയില്ലല്ലോ ആനയുടെ വലിപ്പം, ഗ്രീനിനെ അടിച്ച് ഗ്രൗണ്ടിന് പുറത്തിട്ട രാഹുലിന്‍റെ പടുകൂറ്റന്‍ സിക്സ് കാണാം

Synopsis

131 കിലോ മീറ്റര്‍ വേഗത്തില്‍ മിഡില്‍ ആന്‍ഡ് ലെഗ് സ്റ്റംപിലെത്തിയ ലെങ്ത് ഡെലിവറിയെ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെയാണ് രാഹുല്‍ അടിച്ച് ഗ്രൗണ്ടിന് പുറത്തിട്ടത്. മത്സരത്തില്‍ 10 ഓവറില്‍103 റണ്‍സ് വഴങ്ങിയ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തിരുന്നു.

ഇന്‍ഡോര്‍: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ച കെ എല്‍ രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര സമ്മാനിച്ചു. ലോകകപ്പ് ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തുന്നതിനെപപോലും ചര്‍ച്ച ചെയ്ത ഇടത്തു നിന്ന് നാലാം നമ്പറില്‍ മറ്റൊരു താരത്തെയും ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാഹുല്‍ പുറത്തെടുത്തത്.

ആദ്യ മത്സരത്തില്‍ 58 റണ്‍സുമായി വിജയത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചപ്പോള്‍ 38 പന്തില്‍ 52 റണ്‍സെടുത്താണ് രാഹുല്‍ ഇന്ത്യയെ 350 കടത്തിയശേഷം ക്രീസ് വിട്ടത്. മൂന്ന് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്.

108 കിലോ ഭാരം കുറക്കാന്‍ ആനന്ദ് അംബാനിയെ സഹായിച്ച ഫിറ്റ്നെസ് ട്രെയിനര്‍, അറിയാം വിനോദ് ചന്നയെ

ഇതില്‍ 35-ാം ഓവറില്‍ ഗ്രീനിനെതിരെ രാഹുല്‍ പറത്തിയ സിക്സ് പതിച്ചത് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിന് പുറത്തായിരുന്നു,. 131 കിലോ മീറ്റര്‍ വേഗത്തില്‍ മിഡില്‍ ആന്‍ഡ് ലെഗ് സ്റ്റംപിലെത്തിയ ലെങ്ത് ഡെലിവറിയെ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെയാണ് രാഹുല്‍ അടിച്ച് ഗ്രൗണ്ടിന് പുറത്തിട്ടത്. മത്സരത്തില്‍ 10 ഓവറില്‍103 റണ്‍സ് വഴങ്ങിയ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തിരുന്നു.

ക്രീസില്‍ പലപ്പോഴും സേഫായി കളിക്കുന്നതിന് വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുള്ള രാഹുലിന്‍റെ വണ്ടര്‍ സിക്സ് കണ്ട് ആരാധകര്‍ പോലും പറയുന്നത് ആനക്ക് ശരിക്കും ആനയുടെ വലിപ്പമറിയില്ലെന്നാണ്. അസാമാന്യ ഷോട്ടുകള്‍ കളിക്കാന്‍ പ്രതിഭയുള്ള രാഹുല്‍ നാലാം നമ്പറില്‍ ഇത്തവണ ലോകകപ്പില്‍ എതിരാളികളുടെ പേടിസ്വപ്നമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ ഓസീസിനെ കറക്കിയിട്ടു, അശ്വിന്‍ ലോകകപ്പിന്; അക്സര്‍ പുറത്തേക്ക്-വീഡിയോ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചപ്പോള്‍ ഇടക്ക് പെയ്ത മഴമൂലം 33 ഓവറാക്കി കുറച്ച മത്സരത്തില്‍ ഓസീസ് ലക്ഷ്യം 33 ഓവറില്‍ 317 റണ്‍സാക്കി പുനര്‍നിര്‍ണിയച്ചിരുന്നു. 28.2 ഓവറില്‍ 217 റണ്‍സടിച്ച ഓസീസ് ഓള്‍ ഔട്ടാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം