തടിച്ച ശരീരപ്രകൃതിയുള്ള ആനന്ദ് ശരീരഭാരം കുറച്ച് പുതിയ രൂപത്തിലെത്തിയാണ് 2016ല്‍ ആരാധകരെ ഞെട്ടിച്ചത്. വെറും 18 മാസത്തിനുള്ളില്‍ 108 കിലോ ശരീര ഭാരമാണ് ആനന്ദ് കുറച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ആനന്ദ് എങ്ങനെ ഇങ്ങനെ മെലിഞ്ഞുവെന്ന് ആരാധകര്‍ അന്വേഷിച്ചിരുന്നു.

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയെ ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരവേദികളിലെല്ലാം ആനന്ദും അമ്മ നിത അംബാനിയും സ്ഥിര സാന്നിധ്യങ്ങളാണ്. ആനന്ദിനെ കാണുമ്പോള്‍ ആരാധക മനസില്‍ ആദ്യമെത്തുക ആ വലിയ ശരീരം തന്നെയാണ്. എന്നാല്‍ 2016ലെ ഐപിഎല്‍ കാണാനിരുന്ന ആരാധകര്‍ ആനന്ദ് അംബാനിയെ കണ്ട് ഞെട്ടിയിട്ടുണ്ട്.

തടിച്ച ശരീരപ്രകൃതിയുള്ള ആനന്ദ് ശരീരഭാരം കുറച്ച് പുതിയ രൂപത്തിലെത്തിയാണ് 2016ല്‍ ആരാധകരെ ഞെട്ടിച്ചത്. വെറും 18 മാസത്തിനുള്ളില്‍ 108 കിലോ ശരീര ഭാരമാണ് ആനന്ദ് കുറച്ചത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ആനന്ദ് എങ്ങനെ ഇങ്ങനെ മെലിഞ്ഞുവെന്ന് ആരാധകര്‍ അന്വേഷിച്ചിരുന്നു. വിനോദ് ചന്നയെന്ന ഫിറ്റ്നെസ് ട്രെയിനറായിരുന്നു ആനന്ദിന്‍റെ ഈ അസാധരണ ശരീരമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കര്‍ശനമാ ഡയറ്റും കഠിനമായ വ്യായാമവും കൊണ്ടാണ് വിനോദ് ചന്ന ആനന്ദ് അംബാനിയുടെ ശരീരത്തില്‍ അത്ഭുതം കാട്ടിയത്.

ആരാണ് ഈ വിനോദ് ചന്ന

വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളായിരുന്നു വിനോദ് ചന്ന. അതിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുമുണ്ട്. ഫിറ്റ്നെസ് ട്രെയിനറായി കരിയര്‍ തുടങ്ങുന്നതിന് മുമ്പ് പലജോലികളും വിനോദ് ചെയ്തിരുന്നു. ഹൗസ് കീപ്പിംഗ് മുതല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ജോലി വരെ അതിലുണ്ട്. അങ്ങനെയൊരു ദിവസമാണ് തന്‍റെ ശരീരം ശ്രദ്ധിക്കേണ്ടതിലെ പ്രാധാന്യം വിനോദ് തിരിച്ചറിഞ്ഞത്. അതിനായി സമീപത്തെ ജിമ്മില്‍ ചേര്‍ന്ന വിനോദിന്‍റെ ജീവിതം പിന്നീട് സിനിമാക്കഥയെ വെല്ലുന്നതാണ്. പിന്നീട് സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയിനറായി മാറിയ വിനോദ് ചന്ന ആനന്ദിന്‍റെ ഫിറ്റ്നെസ് ട്രെയിനറാവുന്നതിന് മുമ്പ് നിത അംബാനി, കുമാരമംഗലം ബിര്‍ള, അനന്യ ബിര്‍ള എന്നിവരുടെയും ഫിറ്റ്നെസ് ട്രെയിനറായിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം, ആയുഷ്മാന്‍ ഖുറാന, ശില്‍പ ഷെട്ടി, വിവേക് ഒബ്രോയ്,അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെയും ഫിറ്റ്നെസ് ട്രെയിനറാണ് വിനോദ്.

ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ ഓസീസിനെ കറക്കിയിട്ടു, അശ്വിന്‍ ലോകകപ്പിന്; അക്സര്‍ പുറത്തേക്ക്-വീഡിയോ

ആനന്ദ് എങ്ങനെ മെലിഞ്ഞു

ആനന്ദ് എങ്ങനെയാണ് 108 കിലോ ഭാരം ഒന്നര വര്‍ഷത്തിനുള്ളില്‍ കുറച്ചതെന്ന ചോദ്യത്തിന് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് ഒരിക്കല്‍ പറ‍ഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ജങ്ക് ഫുഡ് ധാരാളം കഴിക്കുന്ന സ്വഭാവക്കാരനായിരുന്നു ആനന്ദ്. ആനന്ദിന്‍റെ ഭക്ഷണത്തില്‍ നിന്ന് ആദ്യം തന്നെ ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കി. പ്രോട്ടീന്‍ അടങ്ങിയതും കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ ഭക്ഷണവും ആനന്ദിന്‍റെ ഡയറ്റില്‍ കൂുതലായി ഉള്‍പ്പെടുത്തി. ഒപ്പം ദിവസവും അഞ്ചോ ആറോ മണിക്കൂല്‍ കഠിനമായ വ്യായാമവും കൊണ്ടാണ് ആനന്ദിനെ മെലിയിച്ചതെന്നായിരുന്നു വിനോദ് ചന്ന പറഞ്ഞത്. ഒന്നരവര്‍ഷം കൊണ്ട് ആനന്ദ് ശരീരഭാരം 108 കുറച്ചത് പലര്‍ക്കും പ്രചോദനമായിരുന്നു.

മെലിഞ്ഞ ആനന്ദ് വീണ്ടും തടിച്ചു

കഴിഞ്ഞ ഐപിഎല്ലിലും ഈ വര്‍ഷം ആദ്യവും ആനന്ദ് വീണ്ടും പഴയരൂപത്തിലേക്ക് പോയത് കണ്ട ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ കടുത്ത ആസ്തമ രോഗിയായ ആനന്ദ് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകളാണ് വീണ്ടും തടി കൂടാന്‍ കാരണമായതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നിത അംബാനി തന്നെ വ്യക്തമായിരുന്നു. സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് വിശപ്പ് കൂട്ടുമെന്നും കൂടുതല്‍ ഭക്ഷണം കണിക്കുന്നതോടെ ശരീരഭാരം കൂടുമെന്നും യുകെയിലെ ആസ്തമ ആന്‍ഡ് ലങിന്‍റെ പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആസ്തമ ഉള്ളതുകൊണ്ടുതന്നെ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നതിലും ആനന്ദിനിപ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഇതാണ് വീണ്ടും തടി കൂടാന്‍ കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക