
പൂനെ: ഒരു വര്‍ഷത്തോളം സൈഡ് ബഞ്ചിലിരുന്ന ശേഷം രാഹുല്‍ ത്രിപാഠിയുടെ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റമായിരുന്നു ഇന്നലെ പൂനെയില്‍ ശ്രീലങ്കയ്ക്കെതിരെ. ഐപിഎല്ലില്‍ ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള താരം ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും ഫീല്‍ഡില്‍ ഗംഭീര ക്യാച്ചുമായി ശ്രദ്ധ പിടിച്ചുപറ്റി. അതും രാജ്യാന്തര കരിയറിലെ ആദ്യ ക്യാച്ച്.
ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ അക്‌സര്‍ പട്ടേലിന്‍റെ ഓവറില്‍ പാതും നിസങ്കയുടെ ക്യാച്ച് ബൗണ്ടറിലൈനില്‍ ഓടിയെടുക്കുകയായിരുന്നു രാഹുല്‍ ത്രിപാഠി. ബൗണ്ടറിലൈനില്‍ തട്ടാതെ സാഹസികമായായിരുന്നു ഈ ക്യാച്ചെടുക്കല്‍. പന്ത് കൈക്കലാക്കിയ ശേഷം രാഹുല്‍ ത്രിപാഠി പിന്നിലേക്ക് മറിഞ്ഞെങ്കിലും ബൗണ്ടറി വരയില്‍ തട്ടാതെ ശ്രദ്ധിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായി ഇത്. എന്നാല്‍ രാഹുലിന്‍റെ ബാറ്റിംഗ് അരങ്ങേറ്റം വലിയ നിരാശയായി. അഞ്ച് പന്തില്‍ ഒരു ബൗണ്ടറിയോടെ 5 മാത്രം റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.
രാഹുല്‍ ത്രിപാഠി ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ ഫോമിലെത്താതിരുന്നതോടെ പൂനെ ട്വന്‍റി 20യില്‍ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടിരുന്നു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 56 റണ്‍സെടുത്ത അര്‍ഷ് അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി.
'ക്ഷമ വേണം'; അര്‍ഷ്‌ദീപിന് പൂര്‍ണ പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!