
ഇന്‍ഡോര്‍:ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിന് തോറ്റ് ഇന്ത്യ ഏകദിന പരമ്പര കൈവിട്ടെങ്കിലും സെഞ്ചുറിയുമായി ഇന്ത്യക്കായി പൊരുതിയത് വിരാട് കോലിയായിരുന്നു. 108 പന്തില്‍ 124 റണ്‍സെടുത്ത കോലിക്ക് പക്ഷെ ടീമിനെ ജയത്തിലെത്തിക്കാനായില്ല. കോലിയുടെ വിക്കറ്റ് നഷ്ടമായതോടെയായിരുന്നു മത്സരത്തില്‍ ഇന്ത്യ പരാജയം ഉറപ്പിച്ചത്.
മത്സരത്തിന് പിന്നാലെ ബാറ്റിംഗിനിടെ വിരാട് കോലി കുടിച്ച ചെറിയ കുപ്പിയിലെ തവിട്ടുനിറമുള്ള ഡ്രിങ്കിനെക്കുറിച്ചായി ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച. രുചി ഇഷ്ടപ്പെടാതെ വളരെ കഷ്ടപ്പെട്ടാണ് ടീമിന്‍റെ ഫിസിയോ കൊടുക്കുന്ന ചെറിയ കുപ്പിയിലെ ആ ഡ്രിങ്ക് കോലി ഒറ്റവലിക്ക് അകത്താക്കുന്നത്. അതിനുശേഷം പതിവുപോലെ നേന്ത്രപ്പഴം കഴിക്കുകയും മറ്റൊരു എനര്‍ജി ഡ്രിങ്ക് കുടിക്കുകയും ചെയ്യുന്നുണ്ട്.
ഇത് കണ്ടതോടെയാണ് കോലി കുടിച്ച ഡ്രിങ്കിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച തുടങ്ങിയത്. ചിലര്‍ അത് റം ആണെന്നും മറ്റു ചിലര്‍ വാറ്റാണെന്നും വരെ സംശയിച്ചു. എന്നാല്‍ വിരാട് കോലി കുടിച്ച ഡ്രിങ്ക് എന്താണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ശരീരത്തിലെ ഊര്‍ജ്ജ നഷ്ടം കുറക്കാനുള്ള പിക്കിള്‍ ജ്യൂസ് ഷോട്ട് ആണ് അതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ശരീരത്തിലെ പെട്ടെന്നുള്ള ഊര്‍ജ്ജനഷ്ടം പരിഹരിക്കാനായാണ് കായിക താരങ്ങള്‍ മത്സരങ്ങള്‍ക്കിടെ പിക്കിള്‍ ജ്യൂസ് ഷോട്ട് കുടിക്കുന്നത്. ഇതുവഴി ശരീരത്തിലെ ഊര്‍ജ്ജനഷ്ടവും തളര്‍ച്ചയും കുറക്കുന്നതിനൊപ്പം പേശിവലിവ് അടക്കമുള്ള പരിക്കുകൾ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും.
ക്രിക്കറ്റ്, ഫടു്ബോള്‍, ടെന്നീസ് താരങ്ങളെല്ലാം ശരീരത്തിലെ ഊര്‍ജ്ജനഷ്ടവും നിര്‍ജ്ജലീകരണവും തടയാൻ ഇത്തരത്തില്‍ പിക്കിള്‍ ജ്യൂസ് ഷോട്ടുകള്‍ മത്സരങ്ങള്‍ക്കിടെ കുടിക്കാറുണ്ട്. മത്സരത്തിനിടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് നഷ്ടം കുറക്കാനായി കായികതാരങ്ങള്‍ നേന്ത്രപ്പഴം കഴിക്കുന്നതും പതിവാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യൻ ഓപ്പണറായ യശസ്വി ജയ്സ്വാളും വിരാട് കോലി കുടിച്ചതുപോലെയുള്ള പിക്കിള്‍ ജ്യൂസ് ഷോട്ട് കുടിക്കുന്നത് ആരാധകര്‍ കണ്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!