ഗില്‍ വീണതിന് പിന്നാലെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച, 7 റണ്‍സെടുക്കുന്നതിനിനെ 3 വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ട് തിരിച്ചുവരുന്നു

Published : Jun 21, 2025, 05:57 PM IST
Rishabh Pant Out

Synopsis

147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റും കരുണ്‍ നായരുടെയും(0) 134 റണ്‍സടിച്ച റിഷഭ് പന്തിന്‍റെയും ഒരു റണ്ണെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. രണ്ടാം ദിനം 430-3 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ 24 റണ്‍സടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി 454-7 എന്ന സ്കോറിലാണ് ലഞ്ചിന് പിരിഞ്ഞത്. രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസില്‍.

147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റും കരുണ്‍ നായരുടെയും(0) 134 റണ്‍സടിച്ച റിഷഭ് പന്തിന്‍റെയും ഒരു റണ്ണെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് നാലു വിക്കറ്റെടുത്തു.

 

വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് പതിവുപോലെ സമ്മ‍ർ സോള്‍ട്ട് അടിച്ചാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. പന്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്‍ പുറത്തായത്. 227 പന്ത് നേരിട്ട ഗില്‍ 147 റണ്‍സുമായാണ് മടങ്ങിയത്. 19 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ 430 റണ്‍സിലെത്തിയിരുന്നു.

 

എന്നാല്‍ ഗില്‍ മടങ്ങിയതിന് പിന്നാലെ കൂട്ടത്തകര്‍ച്ചാണ് ഇന്ത്യ നേരിട്ടത്. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി കരുണ്‍ നായര്‍ ടീം സ്കോര്‍ 447ല്‍ നില്‍ക്കെ പൂജ്യത്തിന് പുറത്തായി. ബെന്‍ സ്റ്റോക്സിനെതിരെ കവര്‍ ഡ്രൈവ് കളിക്കാനുള്ള കരുണിന്‍റെ ശ്രമം ഷോര്‍ട്ട് കവറില്‍ ഒല്ലി പോപ്പ് പറന്നു പിടിച്ചു. അതിന് തൊട്ടു മുമ്പ് ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ റിഷഭ് പന്തിനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് നഷ്ടമാക്കിയിരുന്നു. എന്നാല്‍ വീണുകിട്ടിയ ഭാഗ്യം മുതലാക്കാന്‍ പന്തിനായില്ല. കരുണ്‍ മടങ്ങിയതിന് പിന്നാലെ ജോഷ് ടങ് റിഷഭ് പന്തിനെ(134) വിക്കറ്റിന് മുന്നില്‍ കുടുക്കി. റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 12 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. 

 

പിന്നീട് ക്രീസിലെത്തിയ ഷാര്‍ദ്ദുല്‍ താക്കൂറിനും ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. സ്റ്റോക്സിന്‍റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി ഷാര്‍ദ്ദുല്‍ മടങ്ങി. ഏഴ് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. 359-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ഇംഗ്ലണ്ടിന്‍റെ ന്യൂബോള്‍ ആക്രമണത്തെ കരുതലോടെയാണ് നേരിട്ടത്. എന്നാല്‍ പിച്ചില്‍ നിന്ന് യാതൊരു സഹായലവും ലഭിക്കാതെ ഇംഗ്ലീഷ് പേസര്‍മാര്‍ വിയര്‍ത്തപ്പോൾ ഗില്ലും പന്തും ചേര്‍ന്ന് അനായാസം സ്കോര്‍ ഉയര്‍ത്തി. 

ഷൊയ്ബ് ബഷീറിനെ ഫോറും സിക്സും അടിച്ച് ഇന്ത്യയെ 400 കടത്തിയ റിഷഭ് പന്ത് ആണ് രണ്ടാം ദിനം കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍(101), കെ എല്‍ രാഹുല്‍(42), സായ് സുദര്‍ശന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല