ഇതിനേക്കാള്‍ ഈസി റണ്ണൗട്ട് ഇനി കിട്ടുമോ? എന്നിട്ടും അവസരം നഷ്ടമാക്കി ഇഷാന്‍ കിഷന്‍, വൈറല്‍ വീഡിയോ

Published : Jul 25, 2026, 10:05 PM IST
Ishan Kishan

Synopsis

പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല. അതും സ്റ്റംപിന് തൊട്ട് പിന്നിലുണ്ടായിട്ടും. വളരെ അശ്രദ്ധമായി കിഷന്‍ പന്ത് സ്റ്റംപിന് നേരെ എറിയുകയായിരുന്നു.

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ച ഇഷാന്‍ കിഷന്‍, കീപ്പിംഗിനിടെ വരുത്തിയ ഒരു പിഴവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ അനായാസമായ ഒരു റണ്ണൗട്ട് അവസരം പാഴാക്കിയതാണ് താരത്തിന് തിരിച്ചടിയായത്.

സിംബാബ്വെ ബാറ്റിംഗിനിടെ ക്രീസിന് പുറത്തായിരുന്ന ന്യൂമാന്‍ ഞാമുരിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇഷാന്‍ കിഷന്‍ അശ്രദ്ധമായി നഷ്ടപ്പെടുത്തിയത്. പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല. അതും സ്റ്റംപിന് തൊട്ട് പിന്നിലുണ്ടായിട്ടും. വളരെ അശ്രദ്ധമായി കിഷന്‍ പന്ത് സ്റ്റംപിന് നേരെ എറിയുകയായിരുന്നു. എന്നാല്‍, പന്ത് സ്റ്റംപില്‍ സ്റ്റംപില്‍ കൊള്ളിക്കാന്‍ കിഷന് സാധിച്ചില്ല. സിംബാബ്‌വെ താരമാവട്ടെ ക്രീസിനടുത്ത് പോലും ഉണ്ടായിരുന്നില്ല. വീഡിയോ കാണാം...

 

 

 

 

മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.5 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.

19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. തദിവനാഷെ മരുമാനി (24), റയാന്‍ ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19), ഡിയോണ്‍ മെയേഴ്‌സ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ കറന്‍ (1), സിക്കന്ദര്‍ റാസ (0), വെസ്ലി മധെവേരെ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസില്‍ ആശങ്ക, രവീന്ദ്ര ജഡേജ തിരിച്ചെത്തിയേക്കും
ബൗളിംഗില്‍ തിളങ്ങി അഭിഷേക് ശര്‍മ, മൂന്ന് വിക്കറ്റ്; സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്