റിങ്കു സിംഗ് പരിശീലനം നടത്തുന്നതിനിടെ മിന്നല്‍ സന്ദര്‍ശനം നടത്തി ഭാവി വധു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

Published : Aug 10, 2025, 04:17 PM IST
rinku singh priya saroj surprise visit up t20 league

Synopsis

യുപി ട്വന്റി 20 ലീഗിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റിങ്കു സിങ്ങിനെ കാണാന്‍ ഭാവി വധുവും ലോക്‌സഭാ അംഗവുമായ പ്രിയ സരോജ് എത്തി.

നോയിഡ: പരിശീലനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിനെ കാണാന്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി. താരത്തിന്റെ ഭാവി വധുവും ലോക്‌സഭാ അംഗവുമായ പ്രിയ സരോജാണ് പരിശീലന ഗ്രൗണ്ടിലെത്തിയത്. യുപി ട്വന്റി 20 ലീഗിന് മുന്നോടിയായി ഗ്രേറ്റര്‍ നോയിഡയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് റിങ്കുവിനെ കാണാന്‍ പ്രിയ സരോജ് എത്തിയത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറായിരുന്ന റിങ്കു സിങ്ങിനെ പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

പ്രിയ സരോജ് സമാജ്വാദി പാര്‍ട്ടിയുടെ എംപിയായതിനാലാണ് റിങ്കുവിനെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു വിശദീകരണം. ഉത്തര്‍പ്രദേശിലെ മച്‌ലിഷഹര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരി. സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

 

 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്‌സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്. ഇന്ത്യന്‍ ടി20 ടീമില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് അടക്കം 31 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഇറങ്ങിയ റിങ്കു അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് അഞ്ച് സിക്‌സ് അടിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. പിന്നാലെ താരം ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍