റിവ്യൂ എടുക്കണമെന്ന് സിറാജ്, വേണ്ടെന്ന് പന്ത്; പൊട്ടിച്ചിരിച്ച് കോലി- രസകരമായ വീഡിയോ കാണാം

Published : Aug 14, 2021, 03:45 PM IST
റിവ്യൂ എടുക്കണമെന്ന് സിറാജ്, വേണ്ടെന്ന് പന്ത്; പൊട്ടിച്ചിരിച്ച് കോലി- രസകരമായ വീഡിയോ കാണാം

Synopsis

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 23-ാം ഓവറിലാണ് സംഭവം. ബാറ്റ് ചെയ്യുന്നത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. പന്തെറിയുന്നത് മുഹമ്മദ് സിറാജ്. മൂന്നാം പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.  

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ ഒരു രസരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 23-ാം ഓവറിലാണ് സംഭവം. ബാറ്റ് ചെയ്യുന്നത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. പന്തെറിയുന്നത് മുഹമ്മദ് സിറാജ്. മൂന്നാം പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യൂന് പോകാമെന്നായി സിറാജ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇടപ്പെട്ടു. റിവ്യൂ വേണ്ടെന്നായിരുന്നു പന്തിന്റെ അഭിപ്രായം. രണ്ട് നിര്‍ദേശങ്ങളുമായപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആശയക്കുഴപ്പമായി. അദ്ദേഹത്തിനാണെങ്കി ചിരിയടക്കാനും വയ്യ. എന്തായായും കോലി സിറാജിനൊപ്പമായിരുന്നു. 

എന്നാല്‍ റിവ്യൂ ഇംഗ്ലണ്ടിന് അനൂകൂലമായി. റൂട്ട് ക്രീസില്‍ തുടരുകയും ചെയ്തു. ബോള്‍ ഓഫ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വീഡിയോ കാണാം..

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്