എന്നോട് സംസാരിക്കുന്നതില്‍ കുഴപ്പമില്ലല്ലൊ? രവീന്ദ്ര ജഡേജയോട് മഞ്ജരേക്കര്‍- വൈറല്‍ വീഡിയോ 

Published : Aug 29, 2022, 11:14 AM IST
എന്നോട് സംസാരിക്കുന്നതില്‍ കുഴപ്പമില്ലല്ലൊ? രവീന്ദ്ര ജഡേജയോട് മഞ്ജരേക്കര്‍- വൈറല്‍ വീഡിയോ 

Synopsis

രവീന്ദ്ര ജഡേജ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 29 പന്തില്‍ 35 റണ്‍സാണ് നേടിയത്. ഹാര്‍ദിക്കിനൊപ്പം 52 നേടിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 

ദുബായ്: ഏഷ്യാ കപ്പില്‍ ത്രസിപ്പിക്കുന്ന ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. അതും ചിരവൈരികളായ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മൂന്ന് വിക്കറ്റ് നേടുന്നതിനൊപ്പം 17 പന്തില്‍ 33 പുറത്താവാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ. പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. രവീന്ദ്ര ജഡേജ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. നാലാമനായി ക്രീസിലെത്തിയ ജഡേജ 29 പന്തില്‍ 35 റണ്‍സാണ് നേടിയത്. ഹാര്‍ദിക്കിനൊപ്പം 52 നേടിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 

മത്സരശേഷം ഒരു രസകരമായ സംഭവമുണ്ടായി. ജഡേജയെ ഇന്റര്‍വ്യൂ ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്. മഞ്ജരേക്കറുടെ ചോദ്യം ഏറെ വൈറലായി. ''നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ഓക്കേ അല്ലേ, ജഡ്ഡു? ഇതായിരുന്നു മഞ്ജരേക്കറുടെ ആദ്യ ചോദ്യം. 

ജഡേജ 'അതേ, അതേ തീര്‍ച്ചയായും...' എന്നുള്ള മറുപടിയും നല്‍കി. വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കാണാം...

കഴിഞ്ഞകാലങ്ങളില്‍ ജഡേജയും മഞ്ജരേക്കറും അത്ര രസത്തിലല്ലായിരുന്നു. 2019 ഏകദിന ലോകകപ്പിനിടെ മഞ്ജരേക്കര്‍ ജഡേജയെ അത്രയൊന്നും കഴിവില്ലാത്ത ക്രിക്കറ്റര്‍ എന്ന് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചവനെങ്കിലും ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ജഡേജ അത്ര പോരെന്നുള്ള രീതിയിലായിരുന്നു മഞ്ജരേക്കറുടെ സംസാരം. ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ ജഡേജ മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് മഞ്‌ജേരക്കര്‍ക്ക് തന്റെ വാക്കുകളെ തിരുത്തേണ്ടി വന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പുതിയ 'താരോദയം': ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ സുപ്രധാന മാറ്റം; ടി20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ഒരു നക്ഷത്രം കൂടി
ഇന്ത്യയുടെ 'ചേട്ടനായി' സൂപ്പർമാൻ സഞ്ജു, വിശ്വവിജയത്തിൽ രാജ്യമെങ്ങും ആഘോഷരാവ്; മലയാളക്കരക്ക് ഉറക്കമില്ലാത്ത ആഘോഷം; നാടെങ്ങും ആനന്ദം, അഭിമാനം