പെട്ടന്ന് തീര്‍ത്താല്‍ അടുത്ത പണി തരാം; കൊറോണക്കാലത്ത് ധവാന് വീട്ടുജോലി നല്‍കി ഭാര്യ- രസകരമായ വീഡിയോ

Published : Mar 25, 2020, 09:27 PM IST
പെട്ടന്ന് തീര്‍ത്താല്‍ അടുത്ത പണി തരാം; കൊറോണക്കാലത്ത് ധവാന് വീട്ടുജോലി നല്‍കി ഭാര്യ- രസകരമായ വീഡിയോ

Synopsis

കൊവിഡ് 19 അപകടകരമായി വ്യാപിച്ചതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഇരിക്കുകയാണ്. സമയം കളയാന്‍ ഒരോരോ വീഡിയോകള്‍ താരങ്ങള്‍ പുറത്തുവിടുന്നുണ്ട്.  

ദില്ലി: കൊവിഡ് 19 അപകടകരമായി വ്യാപിച്ചതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഇരിക്കുകയാണ്. സമയം കളയാന്‍ ഒരോരോ വീഡിയോകള്‍ താരങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും അത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടു. ഭാര്യ അയേഷ ധവാനൊപ്പമുള്ള വീഡിയോയാണ് ധവാന്‍ പുറത്തുവിട്ടത്. സംഭവം വൈറലാവുകയും ചെയ്തു.

ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണികഴുന്നതാണ് വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. ഭാര്യ അയേഷ നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം.  കണ്ണാടിക്കു മുന്നില്‍നിന്നു മേക്കപ്പ് ചെയ്യുമ്പോഴാണ് അയേഷ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്