സംസ്ഥാന മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിൽ വയനാട് ചാമ്പ്യൻമാർ

Published : Sep 07, 2026, 09:29 AM IST
Mountain Bike Cycling Wayanad

Synopsis

സയ്യിദ് മുഹമ്മദ്‌ മാസിൻ ഒന്നാമതും മുഹമ്മദ്‌ നിഷാദ് രണ്ടാമതും ഫിനിഷ് ചെയ്തു. വനിതകളുടെ മാസ്സ് സ്റ്റാർട്ടിൽ വയനാടിന്റെ ജോഷ്നി ജോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ പുരുഷന്മാരുടെ മാസ്സ് സ്റ്റാർട്ടിൽ മുഹമ്മദ്‌ റോഷനും ജുനൈദ്.

തിരുവനന്തപുരം: 23ാമത് സംസ്ഥാന മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ് സമാപിച്ചു. വയനാട് ജില്ല ടീം ഓവറോൾ ചാമ്പ്യൻമാരായി. ഇടുക്കി ജില്ലയാണ് റണ്ണറപ്പ്. ഇന്നലെ നടന്ന അണ്ടർ 16 പെൺകുട്ടികളുടെ ടൈം ട്രയലിൽ വയനാടിന്റെ മൈസ ബേക്കര്‍.എന്‍.സി ഒന്നാം സ്ഥാനവും അബീശ ഷിബി രണ്ടാം സ്ഥാനവും നേടി. അണ്ടർ 23 പുരുഷൻമാരുടെ മാസ്സ് സ്റ്റാർട്ട്‌ മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ വയനാടിന്റെ റൈഡർമാർ സ്വന്തമാക്കി.

സയ്യിദ് മുഹമ്മദ്‌ മാസിൻ ഒന്നാമതും മുഹമ്മദ്‌ നിഷാദ് രണ്ടാമതും ഫിനിഷ് ചെയ്തു. വനിതകളുടെ മാസ്സ് സ്റ്റാർട്ടിൽ വയനാടിന്റെ ജോഷ്നി ജോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ പുരുഷന്മാരുടെ മാസ്സ് സ്റ്റാർട്ടിൽ മുഹമ്മദ്‌ റോഷനും ജുനൈദ്. വിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ വയനാടിന്‍റെ ഐഫ മെഹ്റിൻ മൂന്നാം സ്ഥാനവും തൃശ്ശൂരിന്റെ നവ്യ രണ്ടാം സ്ഥാനവും നേടി. പുരുഷന്മാരിൽ മലപ്പുറത്തിന്റെ റഫ്ക്കാൻ കാസിമിന് ആണ് ഒന്നാം സ്ഥാനം. ആദ്യദിവസത്തെ മത്സരങ്ങളിലും വയനാടിന്‍റെ റൈഡർമാർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ചാമ്പ്യൻഷിപ്പിന്‍റെ സമാപന സമ്മേളനം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിളപിൽശാല നെടുംകുഴിയിൽ മുൻപ് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന, കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ട്രാക്ക് നിർമിച്ച് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. ഈ പ്രദേശം സൈക്ലിംഗ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് മേയർ പറഞ്ഞു. കേരള സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡന്‍റ് കോട്ടുകാല്‍ കൃഷ്ണകുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ഷണ്‍മുഖം, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ.പി, കേരള സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്‌ കുമാര്‍ കെ, ചെയര്‍മാന്‍ സുധീഷ്‌കുമാര്‍ എസ്.എസ്, ട്രഷറര്‍ പത്മകുമാര്‍.ജി.എസ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ജയപ്രസാദ്.ബി തുടങ്ങിയവര്‍ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ച റൈഡര്‍മാര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നാല് വരെ ഒറീസയില്‍ നടക്കുന്ന നാഷണല്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം
കേസരി–എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്‍റ് സീസൺ 3; പുരുഷ മത്സരങ്ങൾ സെപ്റ്റംബർ 8 മുതൽ 12 വരെ