സഞ്ജുവിന് പകരം കിഷനോ, പേസര്‍മാരില്‍ ഒരാള്‍ തെറിക്കും, പകരം ഐപിഎല്‍ വിസ്മയം ടീമിലെത്തും; ഇന്ത്യയുടെ സാധ്യതാ ടീം

By Gopalakrishnan CFirst Published Jul 26, 2022, 9:24 PM IST
Highlights

ഇഷാന്‍ കിഷന് ആദ്യ രണ്ട് കളികളിലും റിസര്‍വ് ബെഞ്ചിലായിരുന്നു എന്നതിനാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് പകരം കിഷന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ ദ്രാവിഡ് തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. അതുപോലെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ബുധനാഴ്ച ഇറങ്ങുമ്പോള്‍ മലയാളികളുടെ ആകാംക്ഷ സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നാണ്. കരിയറില്‍ ഇതുവരെ ഒരിക്കലും സഞ്ജുവിന് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഇന്ത്യക്കായി കളിക്കാനായിട്ടില്ല. ടി20യിലായാലും ഏകദിനത്തിലായാലും പരമാവധി രണ്ട് മത്സരങ്ങളില്‍ മാത്രമെ തുടര്‍ച്ചയായി കളിപ്പിച്ചിട്ടുള്ളു.

ഇഷാന്‍ കിഷന് ആദ്യ രണ്ട് കളികളിലും റിസര്‍വ് ബെഞ്ചിലായിരുന്നു എന്നതിനാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് പകരം കിഷന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാന്‍ ദ്രാവിഡ് തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. അതുപോലെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. റുതുരാജ് ഗെയ്ക്‌വാദിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകളും സജീവമാണ്.  റുതുരാജിനെ കളിപ്പിച്ചാല്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാവും പുറത്തിരിക്കുക.

സഞ്ജുവിന് മൂന്നാം ഊഴം ഉണ്ടാകുമോ?; ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം കാണാന്‍ ഈ വഴികള്‍

സൂര്യകുമാറിന് ടി20ക്ക് മുമ്പ് വിശ്രമം അനുവദിച്ച് കിഷനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സൂര്യകുമാറിനെ നിലനിര്‍ത്തുകയും ഇഷാനെയും റുതുരാജിനെയും കളിപ്പിക്കുകയും ചെയ്താല്‍ സ്വാഭാവികമായും സ‍ഞ്ജു പുറത്തിരിക്കേണ്ടിവരും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും അക്സര്‍ പട്ടേലും കളിക്കും. പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന രവീന്ദ്ര ജഡേജ തിരിച്ചെത്തുകയാണെങ്കില്‍ ചാഹലിന് വിശ്രമം അനുവദിച്ചേക്കും.

ടി20 ലോകകപ്പിന് സപ്പോര്‍ട്ട് സ്റ്റാഫില്‍ പഴയ പടക്കുതിരയെ എത്തിച്ച് കിടിലന്‍ നീക്കവുമായി ടീം ഇന്ത്യ

പേസര്‍മാരില്‍ രണ്ടാം മത്സരത്തില്‍ അരങ്ങേറിയ ആവേശ് ഖാന്‍ നിരാശപ്പെടുത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ആദ്യ രണ്ട് കളികളിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ആവേശ് ടീമില്‍ തുടര്‍ന്നേക്കും.ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരക്കാരനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗ് അന്തിമ ഇലവനില്‍ കളിക്കാനും സാധ്യതയുണ്ട്. രണ്ട് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും 7.2 ഇക്കോണമിയില്‍ റണ്‍സ് വഴങ്ങിയത് ഷര്‍ദ്ദുലിന് തിരിച്ചടിയാകും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Shikhar Dhawan (c), Shubman Gill/ Ruturaj Gaikwad, Suryakumar Yadav/ Ishan Kishan (wk), Shreyas Iyer, Sanju Samson,Deepak Hooda
Axar Patel,Shardul Thakurj/Arshdeep Singh,Yuzvendra Chahal,Mohd Sira, Avesh Khan

click me!