2003ലെ ഏകദിന ലോകകപ്പില്‍ ജോണ്‍ റൈറ്റ് ഇന്ത്യന്‍ പരിശീലകനായിരുന്ന കാലത്താണ് ഇന്ത്യന്‍ ടീമും ഇതേ പാത പിന്തുടര്‍ന്നത്. സ്പോര്‍ട്സ് സൈക്കോളജിസ്റ്റായ സാന്‍ഡി ഗോര്‍ഡനായിരുന്നു അക്കാലത്ത് ഇന്ത്യയുടെ മെന്‍റല്‍ ട്രെയിനറായി ജോലി ചെയ്തത്. മത്സരത്തിന് മുമ്പുള്ള ടീം ഹര്‍ഡില്‍ എന്നത് ഗോര്‍ഡന്‍റെ ആശയമായിരുന്നു. 

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് കിടിലന്‍ നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്. ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മെന്‍റല്‍ ട്രെയിനര്‍ പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. ധോണിക്ക് കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടുമ്പോള്‍ അപ്ടണായിരുന്നു ഇന്ത്യയുടെ മെന്‍റല്‍ ട്രെയിനര്‍.

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം പാഡി അപ്ടണ്‍ ഉടന്‍ ചേരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യപരിശീലകനായ ദ്രാവിഡും അപ്ടണും മുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍രെ മുഖ്യപരിശീലകനായും അപ്ടണ്‍ ജോലിചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും രാജസ്ഥാന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി അപ്ടണുണ്ടായിരുന്നു.

ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ കളിക്കുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി ടീമിനൊപ്പം മെന്‍റല്‍ ട്രെയിനറെ കൂടി എല്ലാ ടീമുകളും ഉള്‍പ്പെടത്താറുണ്ട്. 2003ലെ ഏകദിന ലോകകപ്പില്‍ ജോണ്‍ റൈറ്റ് ഇന്ത്യന്‍ പരിശീലകനായിരുന്ന കാലത്താണ് ഇന്ത്യന്‍ ടീമും ഇതേ പാത പിന്തുടര്‍ന്നത്. സ്പോര്‍ട്സ് സൈക്കോളജിസ്റ്റായ സാന്‍ഡി ഗോര്‍ഡനായിരുന്നു അക്കാലത്ത് ഇന്ത്യയുടെ മെന്‍റല്‍ ട്രെയിനറായി ജോലി ചെയ്തത്. മത്സരത്തിന് മുമ്പുള്ള ടീം ഹര്‍ഡില്‍ എന്നത് ഗോര്‍ഡന്‍റെ ആശയമായിരുന്നു.

ഏകദിനം വിരസമെന്ന് രവി ശാസ്ത്രിയും സമ്മതിക്കുന്നു; മാറ്റം നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ പരിശീകന്‍

2007ലെ ലോകകപ്പിന് മുമ്പ് ഗ്രെഗ് ചാപ്പല്‍ പ്രമുഖ സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് റൂഡി വെബ്‌സ്റ്ററുടെ സേവനം തേടി. എന്നാല്‍ 2014ല്‍ രവി ശാസ്ത്രി ടീം ഡയറക്ടറായും പിന്നീട് പരിശീലകനായും മാറിയതോടെ ഇന്ത്യ മൈന്‍ഡ് ട്രെയിനറെ നിയോഗിക്കന്ന സമ്പ്രദായം നിര്‍ത്തി. ഇടക്ക് അനില്‍ കുംബ്ലെ പരിശീലകനായപ്പോഴും മൈന്‍ ട്രെയിനര്‍ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ നിയമിതനായ പാഡ് അപ്ടണ്‍ ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം എഴുതിയ 'The Barefoot Coach' എന്ന പുസ്തകത്തില്‍ ഗൗതം ഗംഭീര്‍ ശ്രീശാന്ത് തുടങ്ങി നിരവധി കളിക്കാര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

'അവനെ ബുമ്രയ്‌ക്കൊപ്പമൊന്നും കളിപ്പിക്കാനാവില്ല'; പേസറുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്ന് സ്റ്റൈറിസ്