
മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കൗമാര വിസ്മയം സൂര്യവംശിയിലേക്കാണ്. ഇന്ത്യന്‍ സീനിയര്‍ ടീമിലെത്താനുള്ള വൈഭവിന്റെ സാങ്കേതിക തടസം മാര്‍ച്ചില്‍ അവസാനിക്കും. പ്രായത്തെ വെല്ലുന്ന ബാറ്റിംഗ് മികവുമായി മിന്നിത്തുളങ്ങുന്ന കൗമാരതാരമാണ് വൈഭവ്. പതിനാലുകാരനായ വൈഭവ് പോയവര്‍ഷം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം പുറത്തെടുത്തത് റെക്കോര്‍ഡ് റണ്‍വേട്ട. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായ വൈഭവ് അണ്ടര്‍ ഇന്ത്യന്‍ ടീമിലും തകര്‍ത്തടിച്ചു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതുപോലെ വൈഭവിനെയും പരിഗണിക്കണമെന്ന ആവശ്യം ശക്തം. ഇന്ത്യന്‍ സീനിയര്‍ ീമിലെത്താനുള്ള വൈഭവിന്റെ സാങ്കേതിക തടസ്സം വരുന്ന മാര്‍ച്ചില്‍ അവസാനിക്കും. 2020ലെ ഐസിസി നിയമപ്രകാരം സീനിയര്‍ ടീമില്‍ കളിക്കാന്‍ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാവണം. മാര്‍ച്ച് 27ന് വൈഭവിന് പതിനഞ്ച് വയസ്സവാും. ഇതിന് ശേഷം സെലക്ടര്‍മാര്‍ക്ക് വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാം. ബിഹാര്‍ താരമായ വൈഭവ് സയിദ് മുഷ്താഖ് അലി ട്വന്റി 20യിലും വിജയ് ഹസാരെ ഏകദിനത്തിലും സെഞ്ച്വറിയുമായി കരുത്തുകാട്ടി.
രാജ്യത്തെ കുട്ടികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയാണ് വൈഭവ് 2025 അവസാനിപ്പിച്ചത്. അടുത്തിടെ അണ്ടര്‍ 19 ലോകകപ്പിനും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പ്രഖ്യാപിച്ചിപ്പോള്‍ അതിലിടം നേടിയിരുന്നു സൂര്യവന്‍ഷി. ഇതില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും സൂര്യവന്‍ഷിയാണ്. ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെ സിംബാബ്വെയിലും നമീബിയയിലുമാണ് ലോകകപ്പ്.
അണ്ടര്‍ 19 ലോകകപ്പിനുള്ള 15 അംഗ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ പട്ടേല്‍, ഡി കുമാര്‍ പട്ടേല്‍, ഡി കുമാര്‍ പട്ടേല്‍, ഡി. ഉദ്ധവ് മോഹന്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി. ദീപേഷ്, കിഷന്‍കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റന്‍), ആരോണ്‍ ജോര്‍ജ് (വൈസ് ക്യാപ്റ്റന്‍), വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ എ. പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി രാഹുല്‍ കുമാര്‍, ദീപേഷ്, യുധ്ഷാന്‍ കുമാര്‍, യുധ്ഷാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!