കേരളത്തില്‍ നിന്ന് ഏഴ് പേര്‍; വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് നടക്കും

Published : Nov 27, 2025, 11:18 AM IST
WPL, WPL 2026 , Womens Premier League

Synopsis

വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള താരലേലം ഇന്ന് ദില്ലിയില്‍ നടക്കും. 277 കളിക്കാർ ലേലത്തിൽ പങ്കെടുക്കുമ്പോൾ 73 താരങ്ങളെയാണ് അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക.

ദില്ലി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. 194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 277 കളിക്കാര്‍. ലേലത്തിലൂടെ അഞ്ച് ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെ. അവസരം 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കും. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി ടീമിലെത്തിക്കാനാവുക പതിനെട്ട് കളിക്കാരെ. പതിനഞ്ച് കോടി രൂപയാണ് ടീമുകളുടെ പരിധി.

പ്രധാനതാരങ്ങളെ നിലനിര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 5.70 കോടിരൂപയാണ് ബാക്കിയുള്ളത്. ഗുജറാത്ത് ജയന്റ്‌സിന് ഒന്‍പത് കോടി രൂപയും മുംബൈ ഇന്ത്യന്‍സിന് 5.75 കോടിരൂപയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 6.15 കോടിരൂപയും യു പി വാരിയേഴ്‌സിന് 14.5 കോടി രൂപയുമാണ് ബാക്കിയുള്ളത്. ദീപ്തി ശര്‍മ്മ, രേണുക സിംഗ്, സോഫി ഡിവൈന്‍, സോഫി എക്ലെസ്റ്റോണ്‍, അലിസ്സ ഹീലി, അമേലിയ കെര്‍, മഗ് ലാനിംഗ്, ലോറ വോള്‍വാര്‍ഡ് ന്നിവര്‍ക്ക് 50ലക്ഷം രൂപയാണ് അടിസ്ഥാന വില.

ആശ ശോഭന, സജന സജീവന്‍, വിജെ ജോഷിത, നജ്ല നൗഷാദ്, പണവി ചന്ദ്രന്‍, സലോനി എന്നിവരാണ് ലലത്തിനുള്ള കേരള താരങ്ങള്‍. റെയില്‍വേയുടെ മലയാളിതാരം മിന്നു മണിയും താരലേല പട്ടികയിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊടുങ്കാറ്റായി ആഞ്ഞടിച്ച സഞ്ജുവിന്‍റെ രണ്ടാം വരവിനെ ഓർമിപ്പിച്ച് ലോകകപ്പിന്‍റെ കൗണ്ട് ഡൗണ്‍ പോസ്റ്റർ പങ്കുവെച്ച് സ്റ്റാര്‍ സ്പോര്‍ട്സ്
ഗംഭീർ കേള്‍ക്കുന്നുണ്ടോ ഇതൊക്കെ? ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഗില്ലിനെ നിർത്തിപൊരിച്ച് അശ്വിൻ