
ദില്ലി: 2022ലെ വനിതാ ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജ്. ഒരു പുസ്‌തകത്തിന്‍റെ വിർച്വൽ പ്രകാശന ചടങ്ങിനിടെയാണ് മുപ്പത്തിയെട്ടുകാരിയായ മിഥാലി ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; കോലിയും ധോണിയും നേര്‍ക്കുനേര്‍
അന്താരാഷ്ട്ര ക്രിക്കറ്റിൽ 21 വർഷമായി കളിക്കുന്ന മിഥാലിയുടെ പേരിലാണ് ഏകദിനത്തിൽ ഏറ്റവും കൂടുതല്‍ റൺ നേടിയ വനിതാ താരമെന്ന ബഹുമതി. ഏകദിന ക്രിക്കറ്റിൽ 7000ത്തിലേറെ റൺ നേടിയ ഏക വനിതാ താരവുമാണ് മിഥാലി. ഏകദിനത്തില്‍ 214 മത്സരങ്ങളില്‍ 7098 റണ്‍സും 10 ടെസ്റ്റുകളില്‍ 663 റണ്‍സും 89 ടി20കളില്‍ 2364 റണ്‍സും മിഥാലിക്കുണ്ട്. എട്ട് സെഞ്ചുറികളും 76 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്.
ഐപിഎല്‍: തിരിച്ചുവരവില്‍ ഡല്‍ഹിയെ പിടിച്ചുകെട്ടുമോ സണ്‍റൈസേഴ്‌സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!