ഇത്ര സിംപിളാണോ സഞ്ജു, നാട്ടിലെ ചായക്കടയിൽ സര്‍പ്രൈസ് വിസിറ്റുമായി ലോകകപ്പ് ഹീറോ, സെൽഫി എടുക്കാൻ തിരക്ക് കൂട്ടി ആരാധകർ

Published : Mar 13, 2026, 03:05 PM IST
Sanju in Tea Shop

Synopsis

കറുത്ത ടി-ഷർട്ടും പാന്‍റുമണിഞ്ഞ് തികച്ചും സാധാരണക്കാരനായി കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു.

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീടനേട്ടത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുന്നു. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടി വെറും നാല് ദിവസത്തിന് ശേഷം, നാടൻ ചായക്കടയിൽ ചായ കുടിക്കാനെത്തിയ സഞ്ജുവിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കറുത്ത ടി-ഷർട്ടും പാന്‍റുമണിഞ്ഞ് തികച്ചും സാധാരണക്കാരനായി കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നു. കടയിലെ ജീവനക്കാരാണ് സഞ്ജുവിനെ ആദ്യം തിരിച്ചറിഞ്ഞത്.സഞ്ജു എത്തിയ വിവരം അറിഞ്ഞ് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ എല്ലാവർക്കും പുഞ്ചിരിയോടെ സെൽഫി നൽകാനും വിശേഷങ്ങൾ പങ്കുവെക്കാനും സഞ്ജു സമയം കണ്ടെത്തി. ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ചെറിയ ഇടവേള ആഘോഷിക്കുകയാണ് താരം.

 

തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സഞ്ജുവിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി താരത്തെ സ്വീകരിച്ചു. നൂറുകണക്കിന് ആരാധകരാണ് സഞ്ജു... സഞ്ജു.. വിളികളുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു വെറും 5 മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്കോററും സഞ്ജു തന്നെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്‍റെ ഏറ്റവും പ്രിയപ്പെട്ടയാൾ'; ലോകകപ്പ് വിജയത്തിന് പിന്നാലെ സിറാജിന് ജന്മദിനാശംസകളുമായി ജനായ് ഭോസ്‌ലെ
അഭിനന്ദൻ വര്‍ത്തമാനെ പരിഹസിച്ച 'ടീ സെലിബ്രേഷൻ', വിക്കറ്റെടുത്തശേഷമുള്ള യാത്രയയപ്പ്, അബ്രാറിനെതിരായ ആരാധകരോഷത്തിന് പിന്നില്‍