Latest Videos

ഇന്ത്യ-കിവീസ് ഫൈനല്‍; അശുഭ വാര്‍ത്തയുമായി പീറ്റേഴ്‌സണ്‍

By Web TeamFirst Published Jun 18, 2021, 1:50 PM IST
Highlights

ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. 

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മഴപ്പേടിയില്‍ മത്സരത്തിന്‍റെ ആവേശം ചോരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുകെയിലും പ്രത്യേകിച്ച്, കലാശപ്പോരിന്‍റെ വേദിയായ സതാംപ്‌‌ടണിലും കനത്ത മഴയാണ് എന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദ്യദിനം മഴ കവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ സതാംപ്‌ടണിലെ മഴപ്പേടി ട്വീറ്റ് ചെയ്തു. മേഘങ്ങളുടെയും മഴത്തുള്ളികളുടേയും ഇമോജികള്‍ സഹിതമാണ് കെപിയുടെ ട്വീറ്റ്.

World Test Championship to start in UK today & it’s hammering it down!
🌧🌧🌧🌧🌧🌧🌧🌧🌧🌧🌧

— Kevin Pietersen🦏 (@KP24)

ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും.സതാംപ്‌ടണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 2.30നാണ് ടോസ് ഇടേണ്ടത്. മൂന്ന് മണിക്കാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോര് തുടങ്ങുക. 

ഫൈനലിനുള്ള പ്ലേയിംഗ് ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കും എന്ന കാര്യം സര്‍പ്രൈസാക്കി വച്ചിരിക്കുകയാണ് കിവികള്‍. 

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.  

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കണ്ണുവച്ച് ഇന്ത്യയും ന്യൂസിലൻഡും; ഇനി പോരാട്ടത്തിന്‍റെ അഞ്ച് നാൾ

ആദ്യ ഐസിസി കിരീടത്തിന് കോലി, നിരാശ മറക്കാന്‍ വില്യംസണ്‍; ഇത് ക്യാപ്റ്റന്‍സിയുടെ അഗ്നിപരീക്ഷ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡിന് മുൻതൂക്കമെന്ന് ​ഗാം​ഗുലി    

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!