ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മഴ മേഘങ്ങള്‍ കളി തുടങ്ങി; ആദ്യ സെഷന്‍ ഉപേക്ഷിച്ചു

By Web TeamFirst Published Jun 18, 2021, 2:28 PM IST
Highlights

ഉച്ച തിരിഞ്ഞ് 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എപ്പോള്‍ കളി ആരംഭിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. 

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിലെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചു. ടോസിടാന്‍ പോലും കഴിയാത്ത പ്രതികൂലമായ കാലാവസ്ഥയാണ് സതാംപ്‌ടണില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ച തിരിഞ്ഞ് 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എപ്പോള്‍ കളി ആരംഭിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. മുന്‍ നിശ്‌ചയിച്ച സമയക്രമം പ്രകാരം ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്കാണ് ആദ്യ സെഷന്‍ അവസാനിക്കേണ്ടത്. 

Update: Unfortunately there will be no play in the first session on Day 1 of the ICC World Test Championship final.

— BCCI (@BCCI)

Update from Southampton 🌧️

The toss has been delayed and there will be no play in the opening session. Final | pic.twitter.com/9IAnIc56jQ

— ICC (@ICC)

ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും. ഫൈനലിനുള്ള പ്ലേയിംഗ് ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കും എന്ന കാര്യം സര്‍പ്രൈസാക്കി വച്ചിരിക്കുകയാണ് കിവികള്‍. 

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.  

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കണ്ണുവച്ച് ഇന്ത്യയും ന്യൂസിലൻഡും; ഇനി പോരാട്ടത്തിന്‍റെ അഞ്ച് നാൾ

ആദ്യ ഐസിസി കിരീടത്തിന് കോലി, നിരാശ മറക്കാന്‍ വില്യംസണ്‍; ഇത് ക്യാപ്റ്റന്‍സിയുടെ അഗ്നിപരീക്ഷ

ഇന്ത്യ-കിവീസ് ഫൈനല്‍; അശുഭ വാര്‍ത്തയുമായി പീറ്റേഴ്‌സണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!