
സതാംപ്ടൺ: ന്യൂസിലൻഡിനെതിരെ നാളെ തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് ഇന്ത്യൻ ടീം. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും അന്തിമ ഇലവനിൽ ഇടം നേടി.
പേസർമാരായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് അന്തിമ ഇലവനിലെത്തിയത്. സതാംപ്ടണിൽ മഴ പെയ്യുമെന്നും മൂടിക്കെട്ടി കാലവസ്ഥയായിരിക്കുമെന്നും പ്രവചനമുണ്ടായിരുന്നതിനാൽ ഇന്ത്യ നാലു പേസർമാരുമായി ഇറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. അതുപോലെ ഇഷാന്ത് ശർമക്ക് പകരം മുഹമ്മദ് സിറാജിനെ അന്തിമ ഇലവനിൽ കളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിൽ ഏറെ പരിചയസമ്പത്തുള്ള ഇഷാന്തിനെ തന്നെ കളിപ്പിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. സതാംപ്ടണിൽ നിലവിൽ വരണ്ട കാലവസ്ഥയായതിനാൽ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് കണ്കകിലെടുത്താണ് അശ്വിനും ജഡേജയും ടീമിലെത്തിയത്.
ഫൈനലിന് മുമ്പ് ടീം അംഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയരുന്നു. ഇഷാന്തും ബൗളിംഗിൽ തിളങ്ങി. ഇതുകൂടി കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!