ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍; വിജയികളെ പ്രവചിച്ച് ടിം പെയ്‌ന്‍

By Web TeamFirst Published Jun 15, 2021, 2:46 PM IST
Highlights

വിജയിയുടെ കാര്യത്തില്‍ തന്‍റെ ഊഹം വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍. 

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആര് കപ്പുയര്‍ത്തും എന്ന പ്രവചനം ഇതിനൊപ്പം പൊടിപൊടിക്കുകയാണ്. വിജയിയുടെ കാര്യത്തില്‍ തന്‍റെ ഊഹം വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍. 

വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ കപ്പുയര്‍ത്തും എന്നാണ് പെയ്‌ന്‍റെ പ്രവചനം. ഏതാണ്ട് നാട്ടിലേതിന് സമാനമായ സാഹചര്യമാണ് ഇംഗ്ലണ്ടിലേത് എന്നതിനാല്‍ ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഫേവറേറ്റുകളെന്ന് പലരും വിലയിരുത്തുമ്പോഴാണ് പെയ്‌ന്‍ ഇന്ത്യയെ പിന്തുണയ്‌ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  

ഇന്ത്യ തങ്ങളുടെ മികച്ച പ്രകടനത്തിന്‍റെ അടുത്തെത്തിയാല്‍ അനായാസ വിജയം നേടും എന്നാണ് എന്‍റെ പ്രവചനം. ന്യൂസിലന്‍ഡും മികച്ച ടീമാണ് എന്നും ടിം പെയ്‌ന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ 18-ാം തിയതി മുതലാണ് കലാശപ്പോര്. ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങള്‍ നേരത്തെതന്നെ ഇംഗ്ലണ്ടില്‍ എത്തിയിരുന്നു. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണുമാണ് നയിക്കുക. ഫൈനലിനുള്ള 15 അംഗ ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ടീമിന്‍റേയും പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഇടംപിടിക്കും എന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു. 

ന്യൂസിലന്‍ഡ് സ്ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്‍‌റി, കെയ്‌ല്‍ ജാമീസണ്‍, ടോം ലാഥം, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്‌ലിങ്, വില്‍ യങ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

കിവീസിനെതിരെ ഫൈനലില്‍ പേസര്‍മാര്‍ ആരൊക്കെ? കോലിയുടെ ചിത്രത്തിന് പിന്നാലെ തീപ്പൊരി ചര്‍ച്ച

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സന്നാഹത്തിൽ തിളങ്ങി ജഡേജ, പന്ത്, സിറാജ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന ബൗളറെ പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!