
സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാല് പേസർമാരുമായിട്ടാണോ ടീം ഇന്ത്യ കളിക്കുകയെന്ന ചർച്ചയിലാണ് ആരാധകരിപ്പോൾ. സാമൂഹ്യമാധ്യമങ്ങളിൽ വിരാട് കോലി പങ്കുവെച്ച ഒരു ചിത്രമാണ് ഈ ചർച്ചകൾക്കൊക്കെ അടിസ്ഥാനം.
മൂന്ന് ദിവസത്തിനപ്പുറം ഇന്ത്യ-ന്യൂസിലൻഡ് കലാശപ്പോരാട്ടം. ശക്തമായ കിവീസ് ബാറ്റിംഗ് നിരയെ പിഴുതെറിയാൻ എത്ര പേസർമാർ ഇന്ത്യൻ ടീമിലുണ്ടാകും? മൂന്നോ, അതോ ഇംഗ്ലണ്ടിലെ സാഹചര്യം കണക്കിലെടുത്ത് നാല് പേരോ? ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഉറപ്പായും ടീമിലുണ്ടാകും. ഇവരുൾപ്പെടെ മൂന്ന് പേർ മതിയെന്ന് വിരാട് കോലി തീരുമാനിച്ചാൽ അവസരം കിട്ടുക മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ്മ എന്നിവരിലൊരാൾക്കാകും. ഇതിൽ ആര് ഇടം പിടിക്കുമെന്ന ചർച്ച സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി തുടരുന്നതിനിടെയാണ് വിരാട് കോലി ഈ ചിത്രം പങ്കുവെക്കുന്നത്.
സിറാജിനും ഇഷാന്തിനുമൊപ്പം പരിശീലന മത്സരത്തിന് ശേഷമുള്ള ഫോട്ടോ. ഇരുവരും ടീമിൻറെ അഭിവാജ്യഘടകമെന്ന് വിശേഷിപ്പിച്ചായിരുന്നു ഫോട്ടോ. നാല് പേസർമാരെ ഇന്ത്യ കളിപ്പിക്കുമെന്നതിൻറെ സൂചനയാണിതെന്നാണ് ഫോട്ടോക്ക് താഴെ ആരാധകരുടെ കമൻറ്. മത്സരപരിചയമാണ് 32കാരനായ ഇഷാന്തിൻറെ കരുത്ത്. ഇംഗ്ലണ്ടിൽ 12 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള താരം 43 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വർഷം അവസാനം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തുടങ്ങിയ സിറാജ് മിന്നും ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റിൽ 13 വിക്കറ്റ് വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടവുമായി ഗാബയിലെ ചരിത്രവിജയത്തിലും നിർണായക സാന്നിധ്യമായി. ഐപിഎല്ലില്‍ കോലി നയിക്കുന്ന ആര്‍സിബിയുടെ താരമായ സിറാജ് ഈ സീസണിൽ ഏഴ് കളികളിൽനിന്ന് ആറ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
മൂന്ന് പേസർമാരെയാണ് കളിപ്പിക്കുന്നതെങ്കിൽ ഇഷാന്തിന് പകരം നല്ല ഫോമിലുള്ള സിറാജിനെ കളിപ്പിക്കണമെന്ന് ഹർഭജൻ സിങ് കഴിഞ്ഞ ദിവസം
ആവശ്യപ്പെട്ടിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സന്നാഹത്തിൽ തിളങ്ങി ജഡേജ, പന്ത്, സിറാജ്
റിഷഭ് പന്ത് കളിക്കുന്നത് ഗിൽക്രിസ്റ്റിനെപ്പോലെയെന്ന് ഓസീസ് താരം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന ബൗളറെ പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!