യൂനിസ് ഖാന്‍ പാക് ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു; കാരണം അവ്യക്തം

By Web TeamFirst Published Jun 22, 2021, 6:30 PM IST
Highlights

തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ യൂനിസോ പാക് ക്രിക്കറ്റ് ബോര്‍ഡോ തയ്യാറായില്ല

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലക സ്ഥാനം യൂനിസ് ഖാന്‍ ഒഴിഞ്ഞു. സ്ഥാനമേറ്റ് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് തീരുമാനം. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ യൂനിസോ പാക് ക്രിക്കറ്റ് ബോര്‍ഡോ തയ്യാറായില്ല. യൂനിസ് ഖാന്‍ തുടര്‍ന്നും യുവതാരങ്ങള്‍ക്ക് ഉപദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പിസിബി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഈ മാസം 25ന് തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ബാറ്റിംഗ് കോച്ച് ഉണ്ടാകില്ല. അടുത്ത മാസത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്‍പ് പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കുമെന്നും പിസിബി അറിയിച്ചു. 

പാകിസ്ഥാന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് യൂനിസ് ഖാന്‍. 118 ടെസ്റ്റുകള്‍ കളിച്ച താരം 34 ശതകങ്ങളും ആറ് ഇരട്ട സെഞ്ചുറികളും സഹിതം 52.06 ശരാശരിയില്‍ 10099 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 265 ഏകദിനങ്ങളിലാവട്ടെ ഏഴ് സെഞ്ചുറികളോടെ 7249 റണ്‍സും നേടി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 25 ടി20കളില്‍ 442 റണ്‍സും യൂനിസിന്‍റെ പേരിലുണ്ട്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഷമിക്കരുത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു, പ്രതിരോധിച്ച് വില്യംസണ്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: സമനിലയായാല്‍ വിജയിയെ കണ്ടെത്താന്‍ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കര്‍

ബൗണ്ടറിയടിച്ചാലും വിക്കറ്റ് വീഴ്ത്തിയാലും ചിരി മാത്രം; കാരണം തുറന്നു പറഞ്ഞ് ബുമ്ര

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!