Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: സമനിലയായാല്‍ വിജയിയെ കണ്ടെത്താന്‍ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കര്‍

ഐസിസിക്ക് മുന്നില്‍ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍

WTC Final 2021 IND v NZ Sunil Gavaskar wants a formula to determine winners in case of draw
Author
Southampton, First Published Jun 22, 2021, 3:53 PM IST

സതാംപ്‌ടണ്‍: മോശം കാലാവസ്ഥ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോരില്‍ രസംകൊല്ലിയായിരിക്കുകയാണ്. അഞ്ചാംദിനമായ ഇന്നും മഴമൂലം മത്സരം ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇതിനാല്‍ ഐസിസിക്ക് മുന്നില്‍ പ്രത്യേക ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. 

ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഒരു ഫോര്‍മുല ഐസിസി കണ്ടെത്തണം എന്നാണ് ഗാവസ്‌കറുടെ ആവശ്യം. 

WTC Final 2021 IND v NZ Sunil Gavaskar wants a formula to determine winners in case of draw

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ വിജയിയെ കണ്ടെത്താന്‍ ഒരു ഫോര്‍മുല വേണം. ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഇതിനെ കുറിച്ച് ചിന്തിക്കുകയും ഒരു തീരുമാനത്തില്‍ എത്തുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ഇന്നിംഗ്‌സുകള്‍ പൂര്‍ത്തിയാക്കുക വളരെ പ്രയാസമാണ്. വളരെ മോശമായി ഇരു ടീമും ബാറ്റ് ചെയ്താല്‍ മാത്രമേ മൂന്ന് ഇന്നിംഗ്‌സുകള്‍ അവസാനിക്കാന്‍ സാധ്യതയുള്ളൂ' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ഫുട്ബോളും ടെന്നീസും ചൂണ്ടിക്കാട്ടി ഗാവസ്‌കര്‍

'ഫുട്ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുണ്ട്, അല്ലെങ്കില്‍ വിജയിയെ കണ്ടെത്താന്‍ മറ്റ് വഴികളുണ്ട്. ടെന്നീസില്‍ അഞ്ച് സെറ്റുകളും ടൈ-ബ്രേക്കറുമുണ്ട്' എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി. 

WTC Final 2021 IND v NZ Sunil Gavaskar wants a formula to determine winners in case of draw

ഇതുവരെ 141.4 ഓവര്‍ മാത്രമാണ് ഫൈനലില്‍ എറിയാനായത്. രണ്ട് ദിവസം പൂര്‍ണമായും മഴ കവര്‍ന്നു. റിസര്‍വ് ദിനമടക്കം രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈസമയം കൊണ്ട് 308.5 ഓവര്‍ എറിയാന്‍ കഴിയില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കലാശപ്പോര് സമനിലയില്‍ അവസാനിക്കാനാണ് സാധ്യത. 

നിലവിലെ നിയമം 

വിജയിയെ കണ്ടെത്താനായി മാത്രം റിസര്‍വ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല. ഫൈനല്‍ ദിനങ്ങളില്‍ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്‌ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസര്‍വ് ദിനം മത്സരത്തിനായി ഉപയോഗിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് 2018 ജൂണിൽ ഈ രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതായും ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമയനഷ്‌ടത്തെ കുറിച്ച് മാച്ച് റഫറി ഇരു ടീമുകള്‍ക്കും അറിയിപ്പുകള്‍ നല്‍കും. അഞ്ചാം ദിനം അവസാന മണിക്കൂറിന്‍റെ ആരംഭത്തില്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ഐസിസി അറിയിച്ചിരുന്നു. 

ബൗണ്ടറിയടിച്ചാലും വിക്കറ്റ് വീഴ്ത്തിയാലും ചിരി മാത്രം; കാരണം തുറന്നു പറഞ്ഞ് ബുമ്ര

കോലിയെ വീഴ്ത്തിയ ജമൈസന്റെ ഐപിഎൽ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ വെച്ചതിനെതിരെ പീറ്റേഴ്സണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios