
മുംബൈ: ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ലോകകപ്പ് ഇലവന്‍. എക്കാലത്തെയും മികച്ച ഏകദിന താരങ്ങളിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന്‍ വിരാട് കോലി ഇന്ത്യന്‍ ഇലവനിലില്ല എന്നതാണ് ശ്രദ്ധേയം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ കോലിയെ പന്ത്രണ്ടാമനായാണ് ഉള്‍പ്പെടുത്തിയത്.
ഇന്ത്യ കപ്പുയര്‍ത്തിയ 1983, 2011 ലോകകപ്പ് ടീമുകളിലെ ഹീറോകള്‍ ഇലവനിലുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്(2278) നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമാണ് ഓപ്പണര്‍മാര്‍. വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് മൂന്നാമനായി ബാറ്റിംഗ് ക്രമത്തില്‍ എത്തുമ്പോള്‍ 1983 ലോകകപ്പ് ഹീറോ മൊഹീന്ദര്‍ അമര്‍നാഥാണ് നിര്‍ണായകമായ നാലാം നമ്പറില്‍. അഞ്ചാം നമ്പറില്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദീന്‍.
ഇന്ത്യ രണ്ടാം കിരീടമുയര്‍ത്തിയ 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടിയ യുവ്‌രാജ് സിംഗാണ് ആറാമന്‍. ഇന്ത്യയുടെ ലോകകപ്പ് വീരനായകന്‍മാരായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയും ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവും ഏഴ് എട്ട് സ്ഥാനങ്ങളിലിറങ്ങും. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും പേസര്‍മാരായി ഇടംപിടിച്ചപ്പോള്‍ അനില്‍ കുംബ്ലെയാണ് ടീമിലെ സ്‌പിന്നര്‍. 12-ാമനായി കോലിയെയും ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടുത്തി.
ലോകകപ്പ് ഇലവന്‍
Sachin Tendulkar, Sourav Ganguly, Rahul Dravid, Mohinder Amarnath, Mohammed Azharuddin, Yuvraj Singh, MS Dhoni, Kapil Dev, Javagal Srinath, Anil Kumble, Zaheer Khan, Virat Kohli
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |