
ലണ്ടന്‍: ഭാര്യാമാതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗ ലോകകപ്പിനിടെ നാട്ടിലേക്ക് മടങ്ങി. മഴമൂലം ഉപേക്ഷിച്ച ലങ്ക- ബംഗ്ലാദേശ് മത്സരത്തിന് ശേഷമാണ് മലിംഗയുടെ മടക്കം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയക്കെതിരെ ജൂണ്‍ 15ന് നടക്കുന്ന മത്സരത്തിന് മുന്‍പ് മലിംഗ ടീമിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. പതിമൂന്നാം തവണയാണ് മലിംഗയുടെ ഭാര്യാമാതാവിന്‍റെ സംസ്‌കാര ചടങ്ങുകള്‍.
ലോകകപ്പില്‍ അത്ര നല്ല തുടക്കമല്ല ലങ്കന്‍ ടീമിന് ലഭിച്ചത്. ലങ്കയ്‌ക്ക് നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുകളാണുള്ളത്. ഇന്ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യന്‍ പോരാട്ടം ടോസ് പോലും ഇടാന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. ലോകകപ്പില്‍ മൂന്നാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്.