മൈസൂരുവിൽ സ്വകാര്യ ബസും ടൊയോട്ട ഇന്നോവയും കൂട്ടിയിടിച്ച് 10 മരണം; ഇന്നോവ പൂർണ്ണമായി തകർന്നു

Published : May 29, 2023, 04:57 PM ISTUpdated : May 29, 2023, 08:52 PM IST
മൈസൂരുവിൽ സ്വകാര്യ ബസും ടൊയോട്ട ഇന്നോവയും കൂട്ടിയിടിച്ച് 10 മരണം;  ഇന്നോവ പൂർണ്ണമായി തകർന്നു

Synopsis

എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു.  ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി

മൈസൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ പത്ത് മരണം. കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യു‍വി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു.  ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ്  മരിച്ചത്.

മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയതാണ് ഇവർ. ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത് 13 പേരാണ്. ഇവരിൽ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പുരുഷൻമാർ, മൂന്ന് സ്ത്രീകൾ, മൂന്ന് കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു.  കുട്ടികളിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ആശുപത്രിയിലുള്ളവരുടെ ചികിത്സ സൗജന്യമാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 

  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ