കൂടത്തായി; മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, ദുർബലമെന്ന് ജോളിയ്ക്ക് വേണ്ടി ആളൂർ; വാദം തുടരുന്നു

By Web TeamFirst Published Aug 16, 2022, 6:24 PM IST
Highlights

പ്രതിക്കെതിരെ കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ എന്‍ കെ ഉണ്ണികൃഷ്ണന്‍ കോടതിയെ ധരിപ്പിച്ചു. ഈ ഘട്ടത്തില്‍ വിടുതല്‍ ഹർജി അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ വാദം. 

കോഴിക്കോട്: കൂടത്തായി  കൊലപാതക പരമ്പരകേസുകളില്‍ ഒന്നാം പ്രതി ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികളില്‍ കോഴിക്കോട് പ്രത്യേക കോടതി ഇന്ന് വാദം കേട്ടു. റോയ് തോമസ് ,സിലി വധക്കേസുകളില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികളിലാണ് ഇന്ന് വാദം നടന്നത്.  

പ്രതിക്കെതിരെ കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ എന്‍ കെ ഉണ്ണികൃഷ്ണന്‍ കോടതിയെ ധരിപ്പിച്ചു. ഈ ഘട്ടത്തില്‍ വിടുതല്‍ ഹർജി അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ വാദം. ഹര്‍ജികളില്‍ ശനിയാഴ്ചയും വാദം തുടരും.

Read Also: അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർ‍ജി വിധി പറയാൻ മാറ്റി

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി വിധി പറയാൻ മാറ്റി. ഹർജിയിൽ വാദം പൂർത്തിയാക്കിയാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി വിധി പറയാൻ മാറ്റിയത്. ഈ മാസം ഇരുപതിന് കേസിൽ വിധി പറയും. പ്രതികൾ ഹൈക്കോടതി നി‍ർദേശിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. 

പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്ന് പുറത്തുവന്ന ഫോൺ വിവരങ്ങളിലുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർജി പരിഗണിക്കുന്ന സാഹചര്യത്തിൽ മധു കൊലക്കേസിലെ വിചാരണ നടപടികൾ കോടതി നിർത്തി വച്ചിരുന്നു. ഈ മാസം 31ന് അകം വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിനായി പ്രതിദിനം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. (കൂടുതൽ വായിക്കാം....)

Read Also: തൃശ്ശൂരിൽ പ്ലസ്ടുക്കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സം​ഗം ചെയ്തു; പ്രതികൾക്ക് കഞ്ചാവ് മാഫിയ ബന്ധവും

click me!