Asianet News MalayalamAsianet News Malayalam

സോളാർ പീഡന കേസ്, കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

ദില്ലിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ ആരോപണം. 

cbi interrogates kc venugopal on solar rape allegation case
Author
Kerala, First Published Aug 16, 2022, 6:12 PM IST

തിരുവനന്തപുരം : സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ദില്ലിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. 

കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഇതിൽ ഹൈബി ഈഡൻ എംപിക്കെതിരായ കേസ് സിബിഐ തെളിവുകളില്ലാത്തതിനാൽ എഴുതി തള്ളിയിരുന്നു. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. വലിയ രാഷ്ട്രീയ വിവാദത്തിനിലെ  കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.

സോളാർ കേസ് അന്വേഷണം: വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു

ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ്

അതേ സമയം, പീഡന കേസിൽ ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.  തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സിബിഐ സംഘം കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നൽകിയത്. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിൽ 32 ാം മുറിയിൽ  സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടിൽ പറയുന്നത്. പരാതിക്കാരി നൽകിയ മൊഴിയിലും വൈരുദ്ധ്യമുണ്ട്. സോളാര്‍ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്ററര്‍ ചെയ്ത ആറ് കേസിൽ ആദ്യത്തേതിന്റെ അന്വേഷണ റിപ്പോർട്ടാണ്  കോടതിയിൽ സിബിഐ സമര്‍പ്പിച്ചത്.

പിസി ജോർജ്ജിനെതിരെ കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്ന് പരാതിക്കാരി

നാല് വർഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും ലൈംഗിക പീഡന പരാതിയിൽ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി വൻ രാഷ്ട്രീയ വിവാദവുമായി. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുകയും ചെയ്തിരുന്നു.  

'ഗൂഢാലോചനയല്ല'; സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കണ്ടെന്ന് പി.സി.ജോ‍ർജ്

 

Follow Us:
Download App:
  • android
  • ios