16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; അയൽവാസിക്കായി തെരച്ചിൽ

Published : Jan 24, 2021, 03:13 PM ISTUpdated : Jan 24, 2021, 03:38 PM IST
16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി; അയൽവാസിക്കായി തെരച്ചിൽ

Synopsis

കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയെ തുടർന്ന് മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. യുവാവ് ഒളിവിലാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. അയൽവാസിയായ 30കാരനെതിരായാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പെൺകുട്ടിയുടെ പരാതി. കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.യുവാവ് ഒളിവിലാണ്.

ആദ്യം ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്നഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ടുവെന്നും, തുടർന്ന് നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി‍ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പറയുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയെ തുടർന്ന് മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ