ഉത്തര്‍പ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി

Published : Jan 18, 2021, 10:52 PM IST
ഉത്തര്‍പ്രദേശില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി

Synopsis

പെണ്‍കുട്ടിയെ പ്രദേശത്തെ ചിലര്‍ ശല്യപ്പെടുത്തിയെന്നും ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു.  

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ കൂട്ടബലാത്സംഗം ചെയ്ത് 16കാരിയെ കൊലപ്പെടുത്തിയതായി പരാതി. മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. പിറ്റേദിവസം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റാരോപിതര്‍ അറസ്റ്റിലായി.

പെണ്‍കുട്ടിയെ പ്രദേശത്തെ ചിലര്‍ ശല്യപ്പെടുത്തിയെന്നും ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു. ഭൂര, തരുണ്‍, ഭൂപേന്ദ്ര എന്നിവരാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. സംഭവം അന്വേഷിക്കുകയാണെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ ആര്‍എസ് ഗൗതം വ്യക്തമാക്കി.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ