പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച 16കാരൻ പിടിയില്‍

Published : Dec 21, 2022, 12:42 AM IST
പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച 16കാരൻ പിടിയില്‍

Synopsis

4 മാസം മുമ്പാണ് ദൃശ്യങ്ങൾ പകത്തിയത്. ഇത് കഴിഞ്ഞ ഒരു മാസമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച മുന്പ് മാത്രമാണ് പെൺകുട്ടി ഇക്കാര്യം അറിയുന്നത്.

പ്ലസ് ടു വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സഹപാഠി കണ്ണൂരിൽ പിടിയിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മറ്റ് രണ്ട് പെൺകുട്ടികളുടെ കൂടി നഗ്നദൃശ്യങ്ങൾ ഈ ആൺകുട്ടി പകര്‍ത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. 16 വയസുകാരനാണ് സഹപാഠിയായ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ പിടിയിലായത്. 4 മാസം മുന്പാണ് ദൃശ്യങ്ങൾ പകത്തിയത്. ഇത് കഴിഞ്ഞ ഒരു മാസമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച മുന്പ് മാത്രമാണ് പെൺകുട്ടി ഇക്കാര്യം അറിയുന്നത്.

ഇതിന് പിന്നാലെ പെണ്‍കുട്ടി കേളകം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ ആൺകുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു. 16കാരനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് കേളകം പൊലീസ്. കൂടുതൽ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പിടിയിലായ 16കാരൻ പകർത്തിയിട്ടുണ്ടെന്ന സൂചനയും പൊലീസിന് കിട്ടി. എന്നാൽ ഈ പെൺകുട്ടികൾ ഇതുവരെ പരാതി നൽകിയിട്ടില്ല.

ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിന് എത്തിയ വീട്ടിലെ കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയില്‍ ഒളിക്യാമറ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഐ.ടി വിദഗ്ദനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കോന്തുരുത്തി സ്വദേശി സനലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് വെച്ചാണ് ഇയാള്‍ ദൃശ്യങ്ങൾ പകർത്തിയത്. കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനൽ കുറച്ചു കഴിഞ്ഞ് തിരച്ചെത്തി. ഇതിനിടയിലാണ് പെൺകുട്ടി കുളിമുറിയിൽ സംശയകരമായി പേന കണ്ടത്. പേനയിൽ ഒരു നീല ബട്ടൻ തെളിഞ്ഞ് ശ്രദ്ധയിൽപെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയും മെമ്മറ് കാർഡും ശ്രദ്ധയിൽ പെട്ടത്. മെമ്മറി കാർഡ് പരിശോധിച്ചതിൽ സനൽ ക്യമറ ഒളിപ്പിക്കുന്ന ദൃശ്യവും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്