
കൊച്ചി: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ഹൈദരബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്ന ലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഡ്രൈവറും സഹായിയും പിടിയിലായിയും പിടിയിലായി. മാങ്ങ നിറച്ച പെട്ടിയുടെ ഉൾഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് കൊച്ചി ആനവാതിലിൽ വെച്ച് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. വാളയാർ സ്വദേശി കുഞ്ഞുമോൻ,പാലക്കാട് സ്വദേശി നന്ദകുമാർ എന്നിവരാണ് പിടിയിലായത്.
വധശ്രമം,കഞ്ചാവ് കടത്തിൽ അടക്കം നിരവധി ക്രമിനിൽ കേസുകളിൽ നേരത്തെ അറസ്റ്റിലായവർ ആണ് ഇവർ. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളം മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകൾ അടച്ചതോടെ മയക്കുമരുന്ന് വിതരണത്തിന് സാധ്യതയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേറ്റ് എൻഫോഴ്‌സമെന്റ് സ്‌ക്വാഡിന്‍റെ പരിശോധന. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam