ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

Published : Oct 27, 2026, 06:19 AM ISTUpdated : Oct 27, 2026, 11:53 AM IST
prisons

Synopsis

രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. നാല് പേരെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിക്ക് സമീപം തേക്കംപെട്ടിയിലാണ് തേനി ജില്ല ജയിൽ. തേനി, മധുര, ദിണ്ഡുക്കൽ എന്നീ ജില്ലകളിൽ നിന്നുള്ള 386 തടവുകാരാണ് ഇവിടുള്ളത്. നാലു ബ്ലോക്കുകളിലായാണ് തടവുകാരെ പാ‍ർപ്പിച്ചിരിക്കുന്നത്. രാത്രി പതിനൊന്നു മണിയോടെ മൂന്നാം ബ്ലോക്കിലെ ഒരാൾക്ക് അപസ്മാരം ബാധിച്ചതായി സഹതടവുകാർ ജയിൽ ജീവനക്കാരെ അറിയിച്ചു. ഇയാളെ ആശുപത്രിയിലെത്തിക്കാനായി സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പേര് ബ്ലോക്ക് തുറന്നു. ഈ സമയം ഇവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം തടവുകാർ കൂട്ടത്തോടെ ഓടി രക്ഷപെട്ടു. പ്രധാന ഗേറ്റിൽ തടയാൻ ശ്രമിച്ച മറ്റ് രണ്ട്ജീ വക്കാരെയും ഇവർ ആക്രമിച്ചു. താക്കോൽ കൈക്കലക്കി ഗേറ്റ്രി തുറന്നാണ് പുറത്ത് ഇറങ്ങിയത്. നാലു ജയിൽ ജീവനക്കാരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് മധുര റേഞ്ച് ഐജിയുടെയും തേനി ജില്ല പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി.

തമിഴ്നാട്ടിലെ എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചു. പുലർച്ചെയോടെ ജയിലിനടുത്തുള്ള മലയടിവാരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീണിനെ പൊലീസ് പിടികൂടി. തേവാരം സ്വദേശി ചിലമ്പരശൻ, മധുര സുന്ദര രാജപുരം സ്വദേശി രാജ് കമാർ, മേലമട സ്വദേശി രാജ സിക്കന്തർ എന്നിവരെ രാവിലെ പിടികൂടി. ബാക്കിയുള്ള 13 പേരെ പിടികൂടാൻ 25 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചും തെരയുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്ക് ഇവർ കടയക്കാൻ സാധ്യതയുള്ളതിനാൽ കേരള പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ജയിലിൽ സുരക്ഷ വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ തമിഴ് നാട് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോറും നേരിട്ടത്തി പരിശോധന നടത്തി. രണ്ടു ഹെഡ് കോൺസ്റ്റബിൾമാരെയും ഏഴു ജയിൽ ഗാർഡമാരെയും ആണ് സസ്പെൻഡ്‌ ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബം​ഗാളിൽ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു