
ഇടുക്കി: പള്ളിവാസലില്‍ 17കാരി കൊല്ലപ്പെട്ടത് പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. പ്രണയത്തില്‍ നിന്ന് പിന്മാറിയ രേഷ്മയെ കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. അതേസമയം ഒളിവിലുള്ള അനുവിനെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല.
കൊല്ലപ്പെട്ട രേഷ്മയുടെ ചെറിയച്ഛന്‍ കൂടിയായ അനുവിനായി പൊലീസ് കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അനുവിന്റെ പേരിലുള്ള കത്ത് രാജകുമാരിയിലെ ഇയാളുടെ വാടകവീട്ടില്‍ നിന്ന് പൊലീസിന് കിട്ടി. രേഷ്മയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പ് മൂലം ഇതില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ താന്‍ കൊല്ലുമെന്നുമാണ് അനു കൂട്ടുകാര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.
കൊലനടത്തി താന്‍ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മിനിഞ്ഞാന്ന് രാത്രിയാണ് ബൈസണ് വാലി സ്വദേശിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൌസിനടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലാണ് കുത്തിയിരുന്നത്. സംഭവദിവസം വൈകീട്ട് രേഷ്മയെ അനു സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. കൊലനടന്ന സ്ഥലത്തിന് സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയിലും ഇത് പതിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കല്‍ ഫോണില്ലാത്തതിനാല്‍ ലൊക്കേഷന്‍ കണ്ടത്താനുള്ള പൊലീസിന്റെ ശ്രമം നടക്കുന്നില്ല. അനുവിന്റെ ബന്ധുക്കളെയും കൂട്ടുകാരെയും ചോദ്യം ചെയ്താല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam