പതിനേഴുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പണം ആവശ്യപ്പെട്ട് ഭീഷണി, വീഡിയോ പ്രചരിപ്പിച്ചു

Published : Oct 01, 2022, 11:04 AM IST
പതിനേഴുകാരിയെ 8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പണം ആവശ്യപ്പെട്ട് ഭീഷണി, വീഡിയോ പ്രചരിപ്പിച്ചു

Synopsis

ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും 50000 രൂപ പ്രതികള്‍ കൈക്കാലാക്കിയിരുന്നു. വീണ്ടും രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടു. പെണ്‍കുട്ടി പണം നല്‍കാഞ്ഞതോടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.

ജയ്പൂര്‍: രാജസ്ഥാനിൽ പതിനേഴുകാരിയെ എട്ടു പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പീഡനം പുറം ലോകമറിയുന്ന പീഡന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ.  പത്ത് മാസം മുമ്പ് നടന്ന പീഡനം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.  

പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്നും 50000 രൂപ ഇവര്‍ കൈക്കാലാക്കിയിരുന്നു. വീണ്ടും രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികളുടെ ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടി പണം നല്‍കാഞ്ഞതോടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് ക്രൂര പീഡനം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.  കഴിഞ്ഞ വർഷം ഡിസംബറിൽ താൻ താമസിച്ചിരുന്ന സ്ഥലത്തുവച്ചാണ് തൊട്ടടുത്ത പ്രദേശമായ ഭിവാഡിയിലെ എട്ട് യുവാക്കൾ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഇത്രയും നാള്‍ ഭീഷണിപ്പടുത്തുകയായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ടപ്രകാരം 50000 രൂപ നല്‍കി. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി.   അവർ ആവശ്യപ്പെട്ട 2.5 ലക്ഷം രൂപ നൽകാനാകാതെ വന്നപ്പോൾ  വീഡിയോ പുറത്തുവിടുകയായിരുന്നു- പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷമം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2021-ൽ രാജസ്ഥാനിൽ 6,337 ബലാത്സംഗ കേസുകളാണ് രേഖപ്പെടുത്തിയത്. 

Read More : സര്‍ക്കാര്‍ ആശുപത്രിയില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ പാര്‍ട്ടി, സ്ത്രീയും മദ്യവും; ഞെട്ടി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം