ഒന്നും രണ്ടുമല്ല, 1850 കിലോ മത്സ്യം, എല്ലാം നെടുമങ്ങാട് വിൽപ്പനയ്ക്കെത്തിച്ചത്, പരിശോധനയിൽ കുടുങ്ങി!

By Web TeamFirst Published Jun 2, 2023, 11:26 PM IST
Highlights

തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്. തമിഴ്നാട് നാഗപ്പട്ടണത്ത് നിന്ന് എത്തിയ വണ്ടിയിലായിരുന്നു പഴകിയ മത്സ്യം. മൊബൈൽ ലാബ് പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭഹെൽത്ത് അധികൃതർ വാഹന സഹിതം പിടിച്ചെടുക്കുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ള വാഹനത്തിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്.

നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും  സംയുക്തമായാണ്  നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 15 -ൽ പരം മത്സ്യ വാഹനങ്ങൾ പരിശോധിച്ചത്. തമിഴ്‌നാട്ടിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന പഴകിയ മത്സ്യം വാഹന സഹിതമാണ് പിടിച്ചെടുത്തിരിക്കുന്നത്.നിയമനടപടി സ്വീകരിക്കുന്നതിന് വാഹനം നഗരസഭ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാടും സമീപ പ്രദേശത്തും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വില്പന നടത്തുന്നതായി പൊതുജനങ്ങളിൽ നിന്നും ആക്ഷേപം  ഉണ്ടായ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തിയത്.  പരിശോധനകൾ കർശനമാക്കുന്നതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Read more: ആശുപത്രി പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല, ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ 18-കാരി കുഴഞ്ഞുവീണ് മരിച്ചു!

അതേസമയം, വർക്കല താലൂക്കിൽ വിവിധ ഇടങ്ങളിലായി മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീനുകളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. 288 കിലോ അമോണിയ കലര്‍ന്ന മത്സ്യമാണ് കണ്ടെത്തി നശിപ്പിച്ചത്. വർക്കല സർക്കിൾ, ചിറയിൻകീഴ് സർക്കിൾ, ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത്, വർക്കല നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നാവായിക്കുളം ഇരുപതിയെട്ടാം മൈലിൽനിന്ന് 95 കിലോ, കല്ലമ്പലം മത്സ്യ മാർക്കറ്റിൽ നിന്ന് 103 കിലോ, വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നിന്ന് 90 കിലോ മത്സ്യം ആണ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!