ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രമെടുത്ത്, മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു, 19കാരന്‍ അറസ്റ്റിൽ

Published : Jan 22, 2024, 10:27 PM IST
ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രമെടുത്ത്, മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു, 19കാരന്‍ അറസ്റ്റിൽ

Synopsis

ഇൻസ്റ്റാഗ്രാമിൽ നിന്നും ശേഖരിച്ച യുവതിയുടെചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കൾക്കും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ജിഷ്ണു അയച്ചു കൊടുക്കുകയായിരുന്നു

മാന്നാർ: മോർഫിംഗിലൂടെ യുവതിയുടെ ചിത്രം നഗ്നചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം കടവൂർ വിളയിൽകിഴക്കെതിൽ ജിഷ്ണു (19)വിനെയാണ് ആണ് യുവതിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ നിന്നും ശേഖരിച്ച യുവതിയുടെചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കൾക്കും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ജിഷ്ണു അയച്ചു കൊടുക്കുകയായിരുന്നു.

സുഹൃത്തുക്കളിലൂടെ വിവരം ലഭിച്ച യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.

മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 27കാരന് തടവും പിഴയും ശിക്ഷ വിധിച്ചു. പന്ത്രണ്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു 23 വർഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്