ചതി, വിശ്വാസ വഞ്ചന: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണം തട്ടിയ രണ്ട് പേർ പിടിയിൽ

By Web TeamFirst Published Oct 28, 2021, 6:40 PM IST
Highlights

ഫെയ്സ്ബുക്ക്‌ വഴിയായിരുന്നു അഖില്‍ യുവതിയുമായി പരിചയത്തിലാവുന്നത്. അതിനുശേഷം ഷബീറിനെയും സുഹൃത്താക്കി

പാലക്കാട്: ഫെയ്സ്ബുക്ക് (facebook) വഴി പരിചയപ്പെട്ട ശേഷം യുവതിയുടെ സ്വർണം (gold) തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ (arrest). പാലക്കാട് (Palakkad) തമ്പാറ സ്വദേശികളായ ഷബീർ, അഖിൽ എന്നിവരാണ് ചെർപ്പുളശ്ശേരി പോലീസ് (Cheruppulasseri Police) പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ (Social Media) പരിചയപ്പെട്ട യുവതിയിൽ നിന്നു മൂന്നരപ്പവൻ കൈക്കലാക്കിയെന്ന പേരിലാണ് അറസ്റ്റ്. 

ഫെയ്സ്ബുക്ക്‌ വഴിയായിരുന്നു അഖില്‍ യുവതിയുമായി പരിചയത്തിലാവുന്നത്. അതിനുശേഷം ഷബീറിനെയും സുഹൃത്താക്കി. ബന്ധം വളര്‍ന്നപ്പോള്‍. ആശുപത്രി ആവശ്യത്തിനെന്ന പേരിൽ യുവതിയില്‍ നിന്ന് മൂന്നരപ്പവന്റെ സ്വര്‍ണാഭരണം വാങ്ങി. ആദ്യം അത് സഹകരണ ബാങ്കില്‍ പണയം വെച്ച് ഒരു ലക്ഷം രൂപയെടുത്തു. പിന്നീട് യുവതി അറിയാതെ അത് വിറ്റു. 

പല തവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതിയുമായി ചെര്‍പ്പുളശ്ശേരി പോലീസിനെ സമീപിക്കുന്നത്. ആദ്യം അഖിലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷബീറിനെയും കസ്റ്റഡിയിലെടുത്തു. ചതി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിറെ കേസ് എടുത്തിട്ടുള്ളത്.

ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം

click me!