Asianet News MalayalamAsianet News Malayalam

ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷൻ നിർദേശം

ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നിർദേശം നൽകി ഹരിയാന വനിതാ കമ്മീഷൻ. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി

Woman registers seven rape cases against  seven different men
Author
Kerala, First Published Oct 28, 2021, 6:56 PM IST

ഗുരുഗ്രാം: ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ ലൈംഗിക പീഡന (Rape) പരാതി നൽകിയ സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നിർദേശം നൽകി ഹരിയാന (haryana) വനിതാ കമ്മീഷൻ (Women commission). പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. സംഭവത്തിൽ അന്വേഷണം നടത്തി വാസ്തവം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

സാമൂഹ്യപ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജാണ് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികൾ നൽകി പുരുഷൻമാരിൽ നിന്ന് പൺ തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പരാതിയിൽ ഇവർ ആരോപിച്ചിരുന്നു. ഇതേ കാര്യത്തിൽ പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്. 

ഒരു വർഷത്തിനിടയിൽ ഒരേ യുവതി തന്നെ ഏഴ് പുരുഷൻമാരുടെ പേരിൽ ലൈംഗിക പീഡന പരാതി നൽകിയതാണ് സംശയത്തിന് ഇടയാക്കിയത്.  പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. അടുത്തിടെ ഡിഎൽഎഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവിൽ യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളിൽ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷവും യുവതി നിരവധി പരാതികൾ നൽകിയതോടെയാണ് അന്വേഷണൺ വേണമെന്ന് ആവശ്യമുയർന്നത്. 

Follow Us:
Download App:
  • android
  • ios