സുഹൃത്തിന് ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തി 19കാരി, കവർന്നത് 9 പവൻ സ്വർണം, അറസ്റ്റിൽ

Published : Sep 05, 2026, 01:07 PM ISTUpdated : Sep 05, 2026, 02:19 PM IST
gold theft

Synopsis

തുടർന്ന് പൊള്ളാച്ചിയിൽ നിന്ന് പുതിയ ബൈക്ക് വാങ്ങി. ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കോയമ്പത്തൂർ: ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആര്‍ ജോയ് പ്രിൻസി ആണ് അറസ്റ്റിൽ ആയത്. പ്രിൻസിയുടെ ആണ്‍സുഹൃത്തായ ജനകൻ ശിവയ്ക്ക് വേണ്ടി ആഡംബര ബൈക്ക് വാങ്ങുന്നതിനായി തന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മോഷണം നടത്തിയെന്നാണ് ആരോപണം. തമിഴ് സെൽവൻ എന്നയാളാണ് ആദ്യം പൊലീസിൽ പരാതി നൽകുന്നത്. തന്‍റെ വീട്ടിൽ നിന്ന് 9 പവൻ സ്വര്‍ണം മോഷണം പോയെന്നായിരുന്നു പരാതി. മോഷണം പോകുന്നതിന് തൊട്ടുമുൻപ് ഈ പെണ്‍കുട്ടി ആ വീട്ടിൽ എത്തിയിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്‍റെ ആണ്‍സുഹൃത്തിന്, ഫൈനലി എന്നൊരു ക്യാപ്ഷനോടെ, സര്‍പ്രൈസായി ആഡംബര ബൈക്ക് വാങ്ങി നൽകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച പണം കൊണ്ടാണ് ബൈക്ക് വാങ്ങിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണമുണ്ടാക്കിയില്ല, ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ; മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു
വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണി; മോചിപ്പിച്ചത് പൊലീസ്, രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ