മഹാരാഷ്ട്രയിൽ വനിത ​ഗുസ്തിതാരം കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കി, ഒരു കുട്ടിയുടെ നില ​ഗുരുതരം, ആരോപണവുമായി യുവതിയുടെ കുടുംബം

Published : Sep 04, 2026, 06:11 PM ISTUpdated : Sep 04, 2026, 06:12 PM IST
wrestling woman

Synopsis

മഹാരാഷ്ടയുടെ പെണ്‍പുലിയെന്നറിയപ്പെടുന്ന ഗുസ്തിതാരമാണ് അശ്വനി. ഭർതൃവീട്ടിൽ നിന്നും മാനസികപീഢനം ഉണ്ടായതായി അശ്വനിയുടെ കുടുംബം ആരോപിക്കുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പതുകാരി അശ്വിനി മനോഹർ പോൾ ആണ് നാൽദുർഗ് കോട്ടയിൽ നിന്ന് ചാടിമരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കോട്ടയിലെ ഏറ്റവും ഉയരമുളള ഭാഗത്ത് നിന്നുമാണ് ഇവർ ചാടിയത്. ഗുരുതരമായി പരിക്കേറ്റ അശ്വനിയും അഞ്ചര വയസും രണ്ടരവയസുമുളള കുട്ടികളും മരിച്ചു. രണ്ടര വയസുളള മറ്റൊരു കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. ഗുസ്തിയിൽ മഹാരാഷ്ട്രയുടെ പെണ്‍പുലിയെന്ന് അറിയപ്പെട്ടിരുന്ന അശ്വനി കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് സൂചന. ഭർതൃവീട്ടിൽ നിന്നും മാനസികപീഡനം ഉണ്ടായതായി കുടുംബവും ആരോപിച്ചു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണ്ണമെഡലുകളും നാല് വെളളിമെഡലുകളും സ്വന്തമാക്കിയ താരം മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിൽ നിന്നും നാല് മാസം മുൻപ് രാജിവച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരങ്ങേറിയത് സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഓട്ടോ തടഞ്ഞുനിർത്തി ഫോട്ടോ​ഗ്രാഫർക്ക് ക്രൂരമർദനം, സ്വർണവും മൊബൈലും കവർന്നു, 5 പേർ അറസ്റ്റിൽ
45-കാരിയായ രണ്ടാനമ്മയെ ഡീസൽ ഒഴിച്ച് തീകൊളുത്തി കൊന്ന് യുവാവ്; നടുക്കുന്ന ദൃശ്യങ്ങളും പുറത്ത്; 30-കാരനായ പ്രതി അറസ്റ്റിൽ