16കാരിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published : Aug 27, 2021, 07:12 AM IST
16കാരിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്തിയ ജംഷീര്‍, സംസാരിക്കുന്നതിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.  

മണ്ണാര്‍ക്കാട്: 16കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പടിഞ്ഞാറന്‍വീട്ടില്‍ ജംഷീറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്തിയ ജംഷീര്‍, സംസാരിക്കുന്നതിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കാരണം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂ. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ തള്ളിവീഴ്ത്തി ജംഷീര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ തിരുവിഴാംകുന്നില്‍ നിന്ന് പൊലീസ് പിടികൂടി. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ